ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയർ പ്രോഗ്രാമിലേക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിൽ പെട്ട ആംബുലൻസിന്റെ ഡ്രൈവർ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു.
ഒരു ഒഴിവ്. യോഗ്യത :ഹെവി വെഹിക്കിൾ ലൈസെൻസ് ആൻഡ് ബാഡ്ജ് ഉണ്ടായിരിക്കണം.
ആംബുലൻസ് ഡ്രൈവർ കോൺട്രാക്‌ട് വെഹിക്കിൾ എന്നിവ ഓടിക്കുന്നതിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.പ്രായപരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി/ എസ്.ടി വിഭാഗം പ്രായപരിധി 40. ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കുന്നതായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സർട്ടിഫിക്കറ്റുകളുടെ കോപ്പി സമർപ്പിക്കണം. അഭിമുഖം ഏപ്രിൽ രണ്ടിന് രാവിലെ 11 ന്. പങ്കെടുക്കുന്നവർ ഒർജിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവരണം.