കേരള സർക്കാർ താൽക്കാലിക ജോലികൾ: ലബോറട്ടറിയിൽ ഒഴിവ്, വരുമാനം 30,000

Advertisement

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിനെ നിയമിക്കുന്നു.

ഒരൊഴിവാണ് നിലവിലുള്ളത്. ജോലി ചെയ്യാനാഗ്രഹിക്കുന്നവർ ഏപ്രിൽ 11നകം അപേക്ഷകൾ നൽകണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: ബി-ടെക് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദം. കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തി പരിചയം. ഇവരുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. 18നും 40നു മദ്ധ്യേ പ്രായമുള്ളവർ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതി.

30,000 രൂപ (കൺസോളിഡേറ്റഡ്) പ്രതിമാസ വേതനം. ഏപ്രിൽ 11 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡെയറി ലാബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.dairydevelopment.keralagov.in, ഫോൺ: 0471-2440074.

Advertisement