മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നിയമനം

Advertisement

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ വിവിധഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ജനറൽ മെഡിസിൻ (ആറ്), ജനറൽ സർജറി (മൂന്ന്), റേഡിയോഡയഗ്‌നോസിസ്(1) ഇ.എൻ.ടി (രണ്ട്), ഫിസിയോളജി (ഒന്ന്) തസ്തികയിലാണ് നിയമനം.അതത് വിഭാഗങ്ങത്തിലുള്ള ബിരുദാനന്തര ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ.

ജനറൽ മെഡിസിൻ തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ ആറിന് രാവിലെ 10നും ജനറൽ സർജറി രാവിലെ 11നും റേഡിയോ ഡയഗ്‌നോസിസ് ഉച്ചക്ക് 12നും ഇ.എൻ.ടി വിഭാഗത്തിന്റേത് ഏപ്രിൽ ഏഴിന് രാവിലെ 10 നും ഫിസിയോളജി ഉച്ചക്ക് 12നും നടക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0483 2766056.