ജില്ലാ ശുചിത്വമിഷനിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഒഴിവ്

Advertisement

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വ മിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോഡ് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐഇസി) യുടെ ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോഡ് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്)ആയി അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരും സയൻസ് ബിരുദധാരികളോ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം.

അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐഇസി)തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300-83000 എന്ന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷൻ, ജേർണലിസം, മാസ് കമ്യൂണിക്കേഷൻ, എംഎസ്ഡബ്ല്യു എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ കെഎസ്‌ആർ പാർട്ട്(1)റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഈ മാസം ഇരുപതിന് മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, മൂന്നാം നില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ് കോമ്ബൗണ്ട്, തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.sanitation.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Advertisement