ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം പെൻഷനും, ലൈഫ് ഇൻഷുറൻസും ; മക്‌ഡൊണാൾഡ്‌സിൽ ചേരുന്നോ?

Advertisement

ഒരു മണിക്കൂറിൽ ശമ്ബളം 1680 രൂപ, ഒപ്പം പെൻഷനും, ലൈഫ് ഇൻഷുറൻസും ; മക്‌ഡൊണാൾഡ്‌സിൽ ചേരുന്നോ?
ഹോളണ്ട്: വെറും ഒരു മണിക്കൂർ പണിയെടുത്താൽ ഏകദേശം 2000 രൂപ വരെ ലഭിക്കുന്ന ഒരു ജോലി , അതുകൊള്ളാം എന്നല്ലേ നിങ്ങളിൽ പലരും ചിന്തിച്ചത് .

ആരായാലും അങ്ങനെയേ ചിന്തിക്കൂ .എന്നാൽ അങ്ങനെയൊരു ജോലിയുണ്ട്. പക്ഷെ ഇവിടെയെങ്ങും അല്ല. സ്‌കാൻഡിനേവിയൻ രാഷ്‌ട്രമായ ഡെന്മാർക്കിലെ മക്‌ഡൊണാൾഡിലാണ് ഈ ജോലി.

മണിക്കൂറിന് 22 ഡോളർ അതായത് 1679 ഇന്ത്യൻ രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഒപ്പം തൊഴിലാളികൾക്ക് ഇൻഷുറൻസ്, മറ്റേണിറ്റി ലീവ്, പെൻഷൻ, ഓരോ വർഷവും ആറാഴ്ച ശമ്പളാവധി എന്നിവയും മക്‌ഡൊണാൾഡ്‌സ് നൽകുന്നുണ്ട്.

ഡെൻമാർക്കിലെ മക്‌ഡൊണാൾഡിൽ ജോലി ചെയ്യുന്നവരിൽ മിക്കവാറും പാർട്ട് ടൈം ജോലി ചെയുന്നവരാണ്. യുഎസ് കമ്പനിയായ മക്‌ഡൊണാൾഡ് ഡെന്മാർക്കിൽ ആദ്യ ഷോറൂം ആരംഭിച്ചത് 1981ലാണ്. 20 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പെൻഷൻ പദ്ധതിയിൽ അംഗത്വവും കൂടാതെ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ശമ്പളവും നൽകും.