ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നഷ്ടമാകാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

Advertisement

തിരുവനന്തപുരം: 1999 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കാൻ ഏപ്രിൽ 30 വരെ അവസരം.

ഈ കാലയളവിൽ 90 ദിവസത്തിനുള്ളിൽ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നേരിട്ട് ഹാജരായോ www.employment.kerala.gov.in ഓൺലൈൻ പോർട്ടലിന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്‌പെഷ്യൽ റിന്യുവൽ ഓപ്ഷൻ വഴിയോ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Advertisement