തിരുവനന്തപുരം: ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് യുപിഎസ്‌സി പരസ്യ നമ്പര്‍ 08/2022 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു.
സ്ഥിരം നിയമനമാണ്.
അസിസ്റ്റന്റ് കെമിസ്റ്റ്, ഒഴിവുകള്‍-22 (ജനറല്‍ 9, ഇഡബ്ല്യുഎസ് 2, ഒബിസി 6, എസ്‌സി-3, എസ്ടി-2). യോഗ്യത: കെമിസ്ട്രിയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം/തത്തുല്യം. പ്രായപരിധി 30 വയസ്.
അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, ഒഴിവുകള്‍-40 (ജനറല്‍-19, ഇഡബ്ല്യുഎസ്-4, ഒബിസി-12, എസ്‌സി-4, എസ്ടി-1), യോഗ്യത- മാസ്‌റ്റേഴ്‌സ് ഡിഗ്രി (ഫിസിക്‌സ്/ജിയോഫിസിക്‌സ്/ജിയോളജി/മാത്തമാറ്റിക്‌സ്) അല്ലെങ്കില്‍ ബിഇ/എഎംഐഇ (ഇലക്‌ട്രോണിക്‌സ്/കമ്മ്യൂണിക്കേഷന്‍). പ്രായപരിധി 30 വയസ്.
ഇവ രണ്ടും ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ്, ഗ്രൂപ്പ് ‘ബി’ ഗസറ്റഡ് തസ്തികകളാണ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.upsc.gov.in ല്‍ ലഭിക്കും. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മേയ് 12 നകം സമര്‍പ്പിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം www.upsconline.nic.in ല്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണ്.