ബിരുദധാരികളെ ക്ഷണിച്ച്‌ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്: കേരളത്തിൽ 30 ഒഴിവുകൾ

Advertisement

ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിൽ ഡൽഹിയിലുള്ള ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹെഡ്ക്വാർട്ടേഴ്‌സിലും രാജ്യത്തെ വിവിധ മേഖലാകേന്ദ്രങ്ങളിലുമായി 462 ഒഴിവുണ്ട്. ഇതിൽ 30 ഒഴിവുകൾ കേരളത്തിലാണ്.

ആകെ ഒഴിവുകൾ :

ഹെഡ്ക്വാർട്ടേഴ്‌സ്: 71 (ജനറൽ- 44, ഒബിസി-16, ഇഡബ്ല്യുഎസ്-3, എസ് സി-7, എസ് ടി -1, ഭിന്നശേഷിക്കാർ-3).

മേഖലാകേന്ദ്രങ്ങൾ: 391 (ജനറൽ-235, ഒബിസി-79, ഇഡബ്ല്യുഎസ്- 23, എസ് സി – 41, എസ് ടി -13, ഭിന്നശേഷിക്കാർ-5).

കേരളത്തിലെ ഒഴിവുകൾ:

സിപിസിആർഐ കാസർഗോഡ് – 5 (ജനറൽ-4, ഒബിസി-1),
സിടിസിആർഐ തിരുവനന്തപുരം- 3 (ജനറൽ-2, ഒബിസി-1),
സിഐഎഫ്ടി കൊച്ചി- 6 (ജനറൽ-5, എസ് ടി-1),
സി എം എഫ് ആർ ഐ കൊച്ചി-16 (ജനറൽ-9, ഒബിസി-2, എസ് സി- 2, എസ് ടി -1, ഇ ഡബ്ല്യു എസ് -2)

യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം
ശമ്പളം: ഹെഡ്ക്വാർട്ടേഴ്‌സിൽ 44,900 രൂപയും മേഖലാകേന്ദ്രങ്ങളിൽ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം. മറ്റ് അലവൻസുകളും ലഭിക്കും.

പരീക്ഷ: തെരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയിൻ പരീക്ഷകളും സ്‌കിൽ ടെസ്റ്റുമുണ്ടാവും. പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് ജനറൽ ഇന്റലിജന്റ്‌സ് ആൻഡ് റീസണിങ്, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയായിരിക്കും വിഷയങ്ങൾ. തെറ്റുത്തരത്തിന് മൂന്നിലൊന്ന് മാർക്ക് കുറയ്ക്കും.

പ്രായം: 2022 ജൂൺ ഒന്നിന് 20-30 വയസ്സ്. സംവരണ തസ്തികകളിലെ ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ ബി സി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുലഭിക്കും.
ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ് സി, എസ് ടി വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവുലഭിക്കും. ഒരുകാരണവശാലും ഉയർന്ന പ്രായപരിധി 45 വയസ്സ് കവിയാൻ പാടില്ല.

രാജ്യത്താകെ 93 കേന്ദ്രങ്ങളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരവും എറണാകുളവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. ഉദ്യോഗാർഥികൾക്ക് അഞ്ചുകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കാം. മെയിൻ പരീക്ഷ രാജ്യത്താകെ അഞ്ചുകേന്ദ്രങ്ങളിലായിരിക്കും. കൊൽക്കത്ത, ഗുവാഹാട്ടി, പട്‌ന, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. ഇവയിൽ രണ്ടെണ്ണം മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കാം.

പ്രിലിമിനറി പരീക്ഷ ജൂൺ അവസാനത്തെയാഴ്ച നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മെയിൻ പരീക്ഷയുടെ സിലബസുൾപ്പെടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. സ്‌കിൽ ടെസ്റ്റിന് കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ് പ്രോസസിങ്, സ്‌പ്രെഡ് ഷീറ്റ്, ജനറേഷൻ ഓഫ് സ്ലൈഡ്‌സ്) പരിശോധിക്കും.

ഫീസ്: രജീസ്‌ട്രേഷൻ ഫീസ് 500 രൂപ, പരീക്ഷാഫീസ് -700 രൂപ (ആകെ 1200 രൂപ). വനിതകൾ, എസ് ടി, എസ് ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ രജിസ്‌ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതി. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iari.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിജ്ഞാപനത്തിലെ നിർദേശങ്ങളുനസരിച്ച്‌ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ജൂൺ ഒന്ന്.

Advertisement