നവോദയാ വിദ്യാലയയില്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍,ലൈബ്രേറിയന്‍ ഒഴിവുകള്‍ 1616

Advertisement

രാജ്യത്തെ നവോദയ വിദ്യാലയങ്ങളിലേക്ക് താഴെ പറയുന്ന തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനം www.navodaya.gov.inൽ ലഭിക്കും. നേരിട്ടുള്ള നിയമനമാണ്.


പ്രിൻസിപ്പൽ, ഒഴിവുകൾ-12 (ജനറൽ-7, ഇ.ഡബ്ല്യു.എസ്-1, ഒ.ബി.സി-എൻ.സി.എൽ-3, എസ്.സി-1). ഒരൊഴിവ് ഭിന്നശേഷിക്കാർക്കാണ്. ‘ഗ്രൂപ് എ’ വിഭാഗത്തിൽപെടുന്ന തസ്തികയാണിത്.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (പി.ജി.ടി.എസ്) (ഗ്രൂപ്-ബി), ഒഴിവുകൾ-ബയോളജി-42, കെമിസ്ട്രി-55, കോമേഴ്സ്-29, ഇക്കണോമിക്സ്-83, ഇംഗ്ലീഷ്-37, ജ്യോഗ്രഫി-41, ഹിന്ദി-20, ഹിസ്റ്ററി-23, മാത്തമാറ്റിക്സ്-26, ഫിസിക്സ്-19, കമ്പ്യൂട്ടർ സയൻസ് 22 (ആകെ 397 ഒഴിവുകൾ). ശമ്പള നിരക്ക് 47600-151100 രൂപ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബി.എഡും. ഹിന്ദി ആൻഡ് ഇംഗ്ലീഷ് ഭാഷകളിൽ അധ്യാപന പ്രാവീണ്യമുണ്ടായിരിക്കണം. പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 40.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (ടി.ജി.ടി.എസ്) ‘ഗ്രൂപ് ബി’ ഒഴിവുകൾ-ഇംഗ്ലീഷ്-144, ഹിന്ദി-147, മാത്തമാറ്റിക്സ്-167, സയൻസ്-101, സോഷ്യൽ സ്റ്റഡീസ്-124 (ആകെ 683 ഒഴിവുകൾ).

  • ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (തേർഡ് ലാംഗ്വേജ്) ഗ്രൂപ് ബി, ഒഴിവുകൾ-അസമീസ്-66, ബോഡോ-9, ഗാരോ -8, ഗുജറാത്തി-40, കന്നട-8, ഖാസി-9, മലയാളം-11, മറാത്തി-26, മിസോ-9, നേപ്പാളി-6, ഒഡിയ-42, പഞ്ചാബി-32, തമിഴ്-2, തെലുങ്ക് -31, ഉർദു-44 (ആകെ 343 ഒഴിവുകൾ).
    ടി.ജി.ടി-ശമ്പള നിരക്ക് 44900-142400 രൂപ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും. സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) പാസായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിലും മറ്റും പഠിപ്പിക്കാൻ കഴിയണം. പ്രായപരിധി 35.
  • മറ്റ് അധ്യാപകർ: ‘ഗ്രൂപ് ബി’ വിഷയങ്ങൾ, മ്യൂസിക്-33, ആർട്ട്-43, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (പി.ഇ.ടി), മെയിൽ-21, ഫീമെയിൽ-31,

  • ലൈബ്രേറിയൻ-53 (ആകെ 181 ഒഴിവുകൾ). ശമ്പള നിരക്ക് 44900-142400 രൂപ. യോഗ്യത മാനദണ്ഡങ്ങൾ വിജ്ഞാപനത്തിൽ. പ്രായപരിധി 35.

അപേക്ഷഫീസ്: പ്രിൻസിപ്പൽ തസ്തികക്ക് 2000 രൂപ. പി.ജി.ടി.എസ്-1800 രൂപ, ടി.ജി.ടി.എസ് ആൻഡ് മറ്റ് അധ്യാപകർ-1500 രൂപ. അപേക്ഷ ഓൺലൈനായി www.navodaya.gov.in ൽ ഇപ്പോൾ സമർപ്പിക്കാം. ജൂലൈ 22 വരെ അപേക്ഷകൾ സ്വീകരിക്കും.

Advertisement