ഇന്‍റലിജന്‍സ് ബ്യൂറോയിലെ 700-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

ആഭ്യന്തര മന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോയിലെ 700-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ് ബി, ഗ്രൂപ് സി അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്എ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ജിഐഒ) മറ്റ് വിവിധ തസ്തികകള്‍ എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് mha.gov.in ib വഴി 2022 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.

പ്രധാനപ്പെട്ട തീയതികള്‍

രജിസ്ട്രേഷന്‍ തുടങ്ങിയത്: ജൂണ്‍ 22
അവസാന തീയതി: ഓഗസ്റ്റ് 19

ഒഴിവ് വിശദാംശങ്ങള്‍ 766 ഒഴിവുകളിലേക്കാണ് റിക്രൂട്‌മെന്റ് നടത്തുന്നത്.

ACIO I: 70 പോസ്റ്റുകള്‍
ACIO II: 350 പോസ്റ്റുകള്‍
JIO I: 70 പോസ്റ്റുകള്‍
JIO II: 142 പോസ്റ്റുകള്‍
SA: 120 പോസ്റ്റുകള്‍
ഹല്‍വായ് കം കുക്: ഒമ്ബത് പോസ്റ്റുകള്‍
കെയര്‍ടേകര്‍: അഞ്ച് പോസ്റ്റുകള്‍

യോഗ്യതാ മാനദണ്ഡം

ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങള്‍ നോക്കാവുന്നതാണ്.

ശമ്ബളം

ഇന്റലിജന്‍സ് ഓഫീസര്‍-I/എക്‌സിക്യുടീവ്: പേ മെട്രിക്‌സിന്റെ ലെവല്‍ 8, ഏഴാം സിപിസി പ്രകാരം 47,600 – 1,51,100 രൂപ
ഇന്റലിജന്‍സ് ഓഫീസര്‍-II/എക്‌സിക്യൂടീവ്: പേ മെട്രിക്‌സിന്റെ ലെവല്‍ 7 (44,900 1,42,400 രൂപ)
ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍-I/എക്‌സിക്യൂടീവ്: പേ മെട്രിക്‌സിന്റെ ലെവല്‍ 5, ഏഴാം സിപിസി പ്രകാരം 29,200 – 92,300 രൂപ
ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍-II/എക്‌സിക്യൂടീവ്: ലെവല്‍ 4 ഏഴാം സിപിസി പ്രകാരം പേ മെട്രിക്‌സില്‍ 25,500 – 81,100 രൂപ
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂടീവ്: ഏഴാമത്തെ സിപിസി പ്രകാരം പേ മെട്രിക്‌സില്‍ ലെവല്‍ 3 (21,700 69,100 രൂപ)

അപേക്ഷിക്കേണ്ടത് ഇങ്ങനെ

കഴിഞ്ഞ ഡെപ്യൂടേഷന്‍ മുതല്‍ മൂന്ന് വര്‍ഷം കൂളിംഗ് ഓഫ് കാലയളവ് പൂര്‍ത്തിയാക്കിയ, മുമ്ബ് ഒന്നില്‍ കൂടുതല്‍ ഡെപ്യൂടേഷന്‍ ലഭിച്ചിട്ടില്ലാത്ത, സന്നദ്ധരും യോഗ്യതയുള്ളവരുമായ ഓഫീസര്‍മാരുടെ അപേക്ഷ, അസിസ്റ്റന്റ് ഡയറക്ടര്‍/ജി-3, ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയം, 35 എസ് മാര്‍ഗ്, ബാപ്പു ധാം, ന്യൂഡെല്‍ഹി-110021 എന്ന വിലാസത്തില്‍ അയയ്ക്കാം. താഴെപ്പറയുന്ന രേഖകളും ഒപ്പം അയയ്ക്കണം.

(i) ബയോ-ഡാറ്റ (അനക്ഷര്‍-ബി പ്രകാരം) ഉദ്യോഗാര്‍ഥി യഥാവിധി പൂരിപ്പിച്ച് ഒപ്പിടുകയും, പ്രസക്തമായ വിദ്യാഭ്യാസ/പരിശീലന സര്‍ടിഫികറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പുകള്‍ സഹിതം ശരിയായ ചാനലിലൂടെ കൈമാറുകയും ചെയ്യുക.

(ii) കഴിഞ്ഞ അഞ്ച് വര്‍ഷമായി പുതുക്കിയ എസിആറു കളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പുകള്‍

(iii) കേഡര്‍ കണ്‍ട്രോളിംഗ് അതോറിറ്റി യഥാവിധി ഒപ്പിട്ട വിജിലന്‍സ് ക്ലിയറന്‍സ് ആന്‍ഡ് ഇന്റഗ്രിറ്റി സര്‍ടിഫികറ്റ്, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ചുമത്തിയ പ്രധാന / ചെറിയ പിഴകളുടെ ഔദ്യോഗിക രേഖ സഹിതം.

Advertisement