സെബിയില്‍ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 24 അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലാണ് ഒഴിവുകള്‍ ഉള്ളത്. ജൂലൈ 31 വരെയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 30 വയസ്സ് ആണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. തസ്തിക സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
തസ്തിക – ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) – ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി
ഒഴിവുകളുടെ എണ്ണം – 24
പേ സ്‌കെയില്‍ – 44500 – 89150
യുആര്‍ (Unreserved Category) – 11
ഇഡബ്ലിയുഎസ് (Economically Weaker Section) – 1
ഒബിസി – 5
എസ് സി -4
എസ് റ്റി – 3
I
അപേക്ഷ ഫീസ്
യുആര്‍, ഇഡബ്ലിയുഎസ്, ഒബിസി – 1000/-
SC/ ST/ PwBD-ക്ക്: 100/-
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ പരീക്ഷ പീസ് അടയ്ക്കാവുന്നതാണ്. കൂടാതെ ഐഎംപിഎസ്, ക്യാഷ് കാര്‍ഡുകള്‍/മൊബൈല്‍ വാലറ്റുകള്‍ എന്നിവ വഴിയും ഫീസ് അടയ്ക്കാം.
ഇന്ന് (ജൂലൈ 14) മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാം. ജൂലൈ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഫീസ് അടയ്ക്കേണ്ട അവസാന തീയതിയും ജൂലൈ 31 ആണ്. മൂന്ന് ഘട്ട പ്രക്രിയയിലൂടെ ആയിരിക്കും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകള്‍ അടങ്ങുന്ന ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് പരീക്ഷ ഉണ്ടാകും. രണ്ടാം ഘട്ടത്തിലും 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകള്‍ അടങ്ങുന്ന പരീക്ഷ. മൂന്നാം ഘട്ടത്തില്‍ അഭിമുഖവും നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.