സ്റ്റീൽ അരിപ്പയിൽ നിന്നും ചായക്കറ നീക്കാനൊരു എളുപ്പവഴി ഇത

Advertisement

മലയാളികൾക്ക് ചായ ഒഴിച്ചുകൂടാനാകാത്ത ഒരു പാനീയമാണ്. ഒരു ചായയോടു കൂടിയാണ് നമ്മൾ ദിവസം തുടങ്ങുന്നതു തന്നെ. വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമാണ് ചായഅരിപ്പയിൽ അതിവേഗം ചായക്കറ പിടിക്കുന്നു എന്നത്.സ്ക്രബർ ഉപയോഗിച്ച് കഴുകിയാലും അരിപ്പയിലെ കണ്ണികളിൽ ചായക്കറ അടിഞ്ഞിരിക്കുന്നത് കാണാം.ഇനി ഇക്കാര്യത്തെ കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട.ഈ കറ മാറ്റാൻ ഒരു എളുപ്പവഴിയുണ്ട്.

പ്രസിദ്ധ ഷെഫായ പങ്കജ് ബദൗരിയ ആണ് ഈ എളുപ്പവഴി പരിചയപ്പെടുത്തുന്നത്.സ്റ്റീലിന്റെ അരിപ്പ നേരിട്ട് ഗ്യാസ് അടുപ്പിന്റെ ബ‌ർണറിൽ വച്ച് നന്നായി ചൂടാക്കുക.ഈ സമയം കൊണ്ട് അരിപ്പയിൽ അടിഞ്ഞുകൂടിയ ചായക്കറ കാർബണായി മാറിയിട്ടുണ്ടാകും.ശേഷം ഡിഷ് വാഷും സ്ക്രബറും ഉപയോഗിച്ച് നന്നായി ഉരച്ചുരഴുകുക, പുത്തൻപോലെ തോന്നിക്കുന്ന അരിപ്പ വൃത്തിയായി ലഭിക്കും

https://www.instagram.com/reel/Clk73G2J2_d/?utm_source=ig_web_copy_link