ദിവസവും ഓട്സ് പ്രഭാത ഭക്ഷണമാക്കുന്ന നിരവധി പേരുണ്ട്. ഓട്സ് ഇന്ന് ആളുകള്‍ പല വിധത്തിലാണ് ആഹാരമാക്കുന്നത്. എന്നാല്‍ ഓട്സ് അത്ര ഹെല്‍ത്തിയായ ഒരു ആഹാരമല്ല. ചിലര്‍ക്ക് ഓട്സ് ഹെല്‍ത്തിയാകുന്നില്ല. അതിനെ കുറിച്ച് അറിഞ്ഞിരിക്കണം.
ആരോഗ്യകരമായി ഇരിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് ഓട്സ്. വയറിലെ ഗുണപ്രദമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓട്‌സ് ദീര്‍ഘനേരം വയര്‍ നിറഞ്ഞ തോന്നലും ഉണ്ടാക്കും.
അലര്‍ജി – ചിലര്‍ക്ക് ഓട്‌സ് കഴിച്ചാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ചിലര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തടിപ്പ് എന്നിവ കാണാം. അതുപോലെ, ബ്രീത്തിംഗ് പ്രശ്‌നങ്ങളും ചിലര്‍ക്ക് വരാം അതിനാല്‍, അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഓട്‌സ് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. കൂടാതെ, ഇന്ന് നമ്മള്‍ക്ക് ലഭിക്കുന്ന മിക്ക ഓട്‌സും അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞാണ് എത്തുന്നത്. ഇത്തരത്തില്‍ അമിതമായി പ്രോസസ്സിംഗ് കഴിയുന്നതിനാല്‍ തന്നെ ഓട്‌സിന്റെ ഗുണങ്ങള്‍ കുറയുന്നു എന്നത് മറ്റൊരു പ്രശ്‌നമാണ്. കൂടാത, ആര്‍ട്ടിഫിഷ്യല്‍ രുചിയും നല്‍കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. ഇതെല്ലാം ആരോഗ്യത്തിന് വിപരീത ഗുണമാണ് നല്‍കുന്നത്.
ദഹന പ്രശ്‌നങ്ങള്‍ – ഓട്‌സ് കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഓട്‌സ് പൊതുവില്‍ ഗ്ലൂട്ടന്‍ ഫ്രീ ആണെങ്കിലും ഗോതമ്ബ്, ബാര്‍ളി എന്നിവയുമായി മിക്‌സാവാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇത്തരം ഓട്‌സില്‍ ഗ്ലൂട്ടന്‍ സാന്നിധ്യം വരുന്നു. ഇത് ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് ദഹന പ്രശ്‌നങ്ങളും അതുപോലെ മറ്റ് അലര്‍ജി റിയാക്ഷന്‍സും വരാന്‍ സാധ്യത കൂടുതലാണ്. ചിലര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അല്ലെങ്കില്‍ ശ്വാസം കിട്ടാത്ത അവസ്ഥ, അതുമല്ലെങ്കില്‍ വയര്‍ ചീര്‍ക്കല്‍ പോലെയുള്ള അസ്വസ്ഥതകളിലേയ്ക്ക് നയിക്കാം.
ഫോസ്ഫറസ് കൂടുതല്‍ – ഓട്‌സില്‍ ഫോസ്ഫറസ് അളവ് പൊതുവില്‍ കൂടുതലാണ്. ഫോസ്ഫറസ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് സത്യത്തില്‍ കിഡ്‌നി രോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, നിലവില്‍ കിഡ്‌നിരോഗമുള്ളവര്‍ ഓട്‌സ് നല്ലതാണെന്ന് കരുതി കഴിക്കുന്നത് നല്ലതല്ല. നമ്മളുടെ ശരീരത്തിലേയ്ക്ക് ഫോസ്ഫറസിന്റെ അളവ് അമിതമായി എത്തുന്നത് മിനറല്‍സിന്റെ ബാലന്‍സ് തെറ്റിക്കാനും ഇത് വൃക്കരോഗങ്ങള്‍ വരുന്നതിനും ഇത് കാരണമാകുന്നു.
പ്രമേഹം വര്‍ദ്ധിക്കുന്നു – ഓട്‌സ് കഴിക്കുന്നതിനും ശരിയായ രീതിയുണ്ട്. നമ്മള്‍ കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ സത്യത്തില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാനും ഇത് പ്രമേഹം വര്‍ദ്ധിക്കാനും കാരണമാകാം. ഓട്‌സ് മൂന്ന് ടേബിള്‍സ്പൂണില്‍ കൂടുതല്‍ എടുത്ത് കഴിക്കാന്‍ പാടില്ല. അതുപോലെ തന്നെ ചിലര്‍ കഞ്ഞി പോലെ ഓട്‌സ് വെച്ച് കഴിക്കുന്നത് കാണാം. ഇത്തരത്തില്‍ ഓട്‌സ് കഴിക്കുന്നത് നമ്മള്‍ ചോറ് കഴിക്കുന്നതിന് സമമാണ്. കാരണം, ഓട്‌സിലും കാര്‍ബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ചിലര്‍ ഓട്‌സില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് കാണാം. ഇതും കലോറി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്. ചിലര്‍ മധുരം ചേര്‍ത്ത് ഓട്‌സ് കഴിക്കുന്നു. ഇതും ശരീരത്തിന് നല്ലതല്ല. ഇതെല്ലാം രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.