ചായയ്ക്കൊപ്പം നല്ല ചൂടോടെ പഴംപൊരി… ഇങ്ങനെയൊന്ന് തയ്യാറാക്കിയാലോ….

Pazhampori. Photo: Shutterstock/SAM THOMAS A
Advertisement

ചായയ്ക്കൊപ്പം നല്ല ചൂടോടെ ഒരു പഴംപൊരി ഉണ്ടെങ്കില്‍ പിന്നെ ഒന്നും വേണ്ട. വളരെ എളുപ്പമാണ് പഴംപൊരി ഉണ്ടാക്കി എടുക്കാന്‍. എങ്ങനെ പഴംപൊരി ഉണ്ടാക്കാമെന്ന് നോക്കാം…

ആവശ്യ സാധനങ്ങള്‍:

നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് 2 എണ്ണം
മൈദ -1 കപ്പ്
അരിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -1/4 ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം….

ആദ്യം നേന്ത്രപ്പഴം നീളത്തില്‍ മുറിച്ച് നാലായി മാറ്റിവയ്ക്കുക.

ഒരു ബൗളില്‍ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി കലക്കി എടുക്കുക. കട്ടകള്‍ ഒന്നും ഇല്ലാതെ മിക്‌സ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മുറിച്ചു വെച്ചിരിക്കുന്ന പഴം ഉണ്ടാക്കിവെച്ചിരിക്കുന്ന മാവില്‍ മുക്കി ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോള്‍ എണ്ണയില്‍ നിന്നും കോരി മാറ്റുക.

LEAVE A REPLY

Please enter your comment!
Please enter your name here