പാൽ തിളച്ച്‌ പോകാതിരിക്കാൻ ഇതാ കിടിലനൊരു ടിപ്: വീഡിയോ

Advertisement


അടുക്കളയിൽ തിരക്ക് പിടിച്ച ജോലികൾക്കിടയിൽ പാൽ തിളപ്പിക്കാൻ വച്ചാൽ പലപ്പോഴും അത് തിളച്ചുതൂകുന്നത് വരെ മിക്കവരും ശ്രദ്ധിക്കില്ല.

തിളച്ചുപോകുമ്പോഴാകട്ടെ, പാൽ നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല, അടുപ്പ് അടക്കം പാചകം ചെയ്യുന്ന ഭാഗം മുഴുവനും വൃത്തികേടാവുകയും ചെയ്യുന്നു. ഇതൊഴിവാക്കാൻ സഹായിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

നന്ദിത അയ്യർ എന്ന ട്വിറ്റർ യൂസറാണ് കിടിലൻ പൊടിക്കൈ പങ്കുവച്ചത്. പാൽ തിളച്ചുതൂകാതിരിക്കാൻ പാത്രത്തിന് മുകളിൽ തിരശ്ചീനമായി മരത്തിന്റെ ഒരു തവി വച്ചാൽ മാത്രം മതിയെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. ഇത്രയും സിമ്പിളായ ടിപ് കൊണ്ട് പതിവ് ശല്യമായ പ്രശ്‌നം പരിഹരിക്കാമെന്ന് അറിഞ്ഞില്ലെന്ന് മിക്കവരും പറയുന്നത്.

മരത്തിന്റെ തവിക്ക് പകരം സ്റ്റീൽ തവിയോ മറ്റോ വയ്ക്കരുത്. ഇത് പെട്ടെന്ന് ചൂട് പിടിക്കും. മരമാകുമ്പോൾ ചൂട് പിടിക്കില്ല. തിള വന്ന് അത് പൊട്ടി പുറത്തേക്ക് പോകാതെ നീരാവിയായി മുകളിലേക്ക് പോവുകയും, താഴെ സമ്മർദ്ദം കുറയുകയും ചെയ്യുന്നതോടെ പാൽ പാത്രത്തിനുള്ളിൽ തന്നെ തുടരുകയാണ് ചെയ്യുന്നത്.