പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവമാണ് ഓട്സ് സ്മൂത്തി. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ കഴിക്കാവുന്ന ഒരു ഹെൽത്തി ഭക്ഷണമാണിത്. ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി പരിചയപ്പെട്ടാലോ.
വേണ്ട ചേരുവകൾ…
പാല് ഒന്നര കപ്പ് ( കാച്ചി പാടനീക്കിയത് )
ഓട്സ് അരക്കപ്പ്
പഴം 2 എണ്ണം (ചെറുപഴം )
സപ്പോര്‍ട്ട /അവക്കാഡോ എന്നിവയും ഇതിൽ ചേർക്കാം
തേന്‍ 2 ടീസ്പൂൺ
ഈന്തപ്പഴം 3 എണ്ണം
കശുവണ്ടി – 3 എണ്ണം
ബദാം 5 എണ്ണം
തയ്യാറാക്കുന്ന വിധം…
ഈന്തപ്പഴവും, കശുവണ്ടിയും ബദാമും വെള്ളത്തിൽ അൽപനേരം കുതിർത്തുവയ്ക്കുക.ഓട്സ് ചെറുതീയിലിട്ട് ഫ്രൈ ആക്കുക. തണുത്ത ശേഷം പാൽ, ഈന്തപ്പഴം,കശുവണ്ടി, ബദാം, തേൻ , പഴം (സപ്പോർട്ട, അവക്കാഡോ ) എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. നല്ല തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ്ക്യൂബ്സ് ചേർത്ത് ഉപയോഗിക്കാം.