ചീര കഴിക്കാൻ ഇപ്പോഴും പലർക്കും മടിയാണ്. ചീര നിങ്ങൾക്ക് വീട്ടിൽ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്.
രാസവളങ്ങൾ ചേർത്ത ചീര കഴിച്ച് ശരീരം നിങ്ങൾ കേടാക്കരുത്. വീട്ടിൽ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളർത്താൻ കഴിയുന്നതാണ്.
ചീരയുടെ ചില ഗുണങ്ങൾ നമുക്ക് കാണാം
രക്തം ഉണ്ടാകാൻ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിയോക്സിഡന്റ്സ് അർബുദത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
ചർമ്മാർബുദം ഇതിലൂടെ തടയാം. മസിലുകൾക്ക് ശക്തി ലഭിക്കാൻ വ്യായാമം ചെയ്യുന്നതിനേക്കാൾ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാൽ ലഭിക്കുമെന്നാണ് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആൽഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങൾ കൂടിയതോതിൽ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിതരും.
ബീറ്റാ കരോട്ടീൻ ആസ്തമ പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൽ ഇല്ലാതാക്കുകയും ചെയ്യും. പോഷകങ്ങൾ ചർമത്തിന്റെ ആരോഗ്യം നിലനിർത്തും.
കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ, വൈറ്റമിൻ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും. ലൂട്ടീൻ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും.