ചർമത്തിന്റെ ഭംഗിയും മുടിയുടെ കരുത്തും നഷ്ടമാകുന്നോ? ഇതൊന്ന് പരീക്ഷിച്ചു

Advertisement

ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായും പുറത്തു പോകുമ്പോൾ മലിനീകരിക്കപ്പെട്ട ചുറ്റുപാടുകളാണ് നമ്മെ കാത്തിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു.

വായു മലിനീകരണം ചർമ്മകോശങ്ങളിലെ ഓക്‌സിജൻ നഷ്ടപ്പെടുത്തുകയും ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് അൾട്രാവയലറ്റ് രശ്മികളുമായുള്ള സമ്പർക്കത്തിനും കൊളാജിൻ, എലാസ്റ്റിൻ എന്നിവ ഉൽപാദിപ്പിക്കാനുള്ള ചർമ്മത്തിന്റെ കഴിവ് കുറയ്ക്കാനും ഇടയാക്കുന്നു. ഇതുവഴി ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. ചുളിവുകളും വരകളും വീഴുന്നു. മുടിയിഴകൾക്കും നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്താണ് ഇതിന് പരിഹരം എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ചില നിർദേശങ്ങൾ.

മലികരണം നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളെ ചെറുക്കാൻ ആന്റിഓക്സിഡന്റായ വിറ്റാമിൻ സി സഹായിക്കും. ചർമത്തിന്റെ യുവത്വത്തിനു മാത്രമല്ല ശ്വാസസംബന്ധമായി പ്രശ്നങ്ങൾ കുറയ്ക്കാനും വിറ്റാമിൻ സി ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്.

ഓറഞ്ച്, പൈനാപ്പിൾ, പേരയ്ക്ക, പപ്പായ, സ്‌ട്രോബെറി, നെല്ലിക്ക എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നെബ്രസ്സൽ മുളകൾ, ബ്രൊക്കോളി, കോളിഫ്ളവർ, കാപ്സിക്കം, കാലെ (ഒരു തരം ചീര) എന്നിവ വൈറ്റമിൻ സി കൂടുതലുള്ള ചില പച്ചക്കറികളാണ്. വിറ്റാമിൻ സി സീറവും പരീക്ഷിക്കാം.

വായു മലിനീകരണം ക്ലിയർ സ്കിന്നിനെ കൂടുതൽ ബാധിക്കുന്നു. നിങ്ങളുടെ ചർമ്മത്തിനും വായുവിനും ഇടയിൽ യാതൊരു തടസവുമില്ലെങ്കിൽ വിഷവസ്തുക്കളും അൾട്രാവയലറ്റ് രശ്മികളും കൂടുതൽ ദോഷം ചെയ്യും. ഇത് ഒഴിവാക്കാൻ ചർമത്തിൽ ലെയറുകൾ ആവശ്യമാണ്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വീര്യം കുറഞ്ഞ മോയ്സ്ചറൈസർ പുരട്ടുക. തുടർന്ന് ഒരു സൺസ്‌ക്രീനും മുകളിലായി കുറച്ച് പൗഡറും ഇടാം.

യാത്രയുടെ ചൂടും പൊടിയും കാരണം ഇടയ്ക്കിടെ മുഖം കഴുകാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ മുഖം കഴുകുന്നത് നിങ്ങളുടെ ചർമത്തിന് കേടുപാടുകൾ വരുത്തും. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പ്രതിദിനം മുഖം കഴുകുന്നതിന്റെ എണ്ണം മൂന്നായി പരിമിതപ്പെടുത്താം. കൂടുതൽ ഈർപ്പം ലഭിക്കാൻ സൾഫർ സ്പ്രിംഗ്‌സോ സൾഫർ വെള്ളമോ ഉപയോഗിച്ച് സ്പ്ര ചെയ്യാം.

മുടിയുടെ വേരുകളിൽ വിയർപ്പ്, അഴുക്ക് എന്നിവയെല്ലാം പറ്റിപിടിക്കാം. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ദിവസവും മുടി കഴുകുന്നത് നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കൽ തല മസാജ് ചെയ്യുന്നത് തലയോട്ടിയുടെ ആരോഗ്യം വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ശൈത്യകാലത്ത് ഒലിവ് അല്ലെങ്കിൽ ബദാം എണ്ണയും വേനൽക്കാലത്ത് വെളിച്ചെണ്ണയോ അല്ലെങ്കിൽ കടുകെണ്ണയോ ഉപയോഗിക്കാം.