സൈനസൈറ്റസ് മാറാനായി നാസദ്വാരത്തിലൂടെ നാരങ്ങ നീര് ഒഴിച്ചാൽ… വസ്തുത എന്ത്….

Advertisement

സാമൂഹ്യമാധ്യമങ്ങളിലൂടെ ഒറ്റമൂലികളെ കുറിച്ച് നിരവധി വാർത്തകൾ വരാറുണ്ട്. അതിൽ സത്യമുള്ളവയും അല്ലാത്തവയും ഉണ്ടാകും. ഇക്കൂട്ടത്തില്‍ ഒന്നിന്‍റെ വസ്‌തുത അറിയാം. സൈനസൈറ്റിസ് മാറാന്‍ മൂക്കിലൂടെ നാരങ്ങാനീര് ഒഴിച്ചാല്‍ മതിയെന്നതാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ പ്രചാരണം. എന്നാല്‍ ഈ പ്രചാരണം വ്യാജമാണ്. സൈനസൈറ്റിസ് മാറാന്‍ ഇത്തരം പൊടിക്കൈകള്‍ പരീക്ഷിച്ച് ആരും രോഗവസ്ഥാ വഷളാക്കരുതെന്നും ശാസ്ത്രീയമല്ലാത്ത ചികിത്സാ രീതികള്‍ പരീക്ഷിക്കരുതെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.
സൈനസൈറ്റിസ് ഇല്ലാതാക്കാൻ ചെറുനാരങ്ങയ്ക്ക് കഴിയുമെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. സൈനസൈറ്റസ് മാറാനായി ഓരോ നാസദ്വാരത്തിലൂടെയും ചെറിയ അളവിൽ നാരങ്ങ നീര്  ഇറ്റിച്ച് കുറച്ച് മിനിറ്റ് സമയം കിടക്കുക. ഇത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കണം. ഇങ്ങനെ ചെയ്താൽ 1-2 ദിവസത്തിനുള്ളിൽ ജലദോഷ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും സൈനസൈറ്റിസ് ഇല്ലാതാവുമെന്നും പോസ്റ്ററിൽ പറയുന്നു. 
എന്നാൽ വസ്തുത എന്തെന്നാൽ നാസദ്വാരത്തിൽ നാരങ്ങ നീര് ഒറ്റിച്ചാൽ സൈനസൈറ്റിസ് സുഖപ്പെടുമെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രചരിക്കുന്ന പോസ്റ്റർ വസ്തുതാവിരുദ്ധമാണെന്നും ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. 

Advertisement