അമിതഭാരം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. പ്രമേഹരോഗം, കാന്‍സര്‍, എല്ല് തേയ്മാനം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ അമിതഭാരം മൂലമുണ്ടാകുന്ന അസുഖങ്ങളാണ്.
ശരീരത്തിലെ അമിത ഭാരം കുറയ്ക്കാന്‍ പലരും പല വിദ്യകളും പരീക്ഷിക്കാറുണ്ട്. ശരീര ഭാരം കുറയ്ക്കാനുള്ള തത്രപ്പാടില്‍ പല തെറ്റുകളും ഇത്തരക്കാര്‍ വരുത്താറുണ്ട്. അമിത ഭാരവും വണ്ണവും കുറയ്ക്കാനായി ഭക്ഷണം കുറച്ചും, അമിതമായി വ്യായാമം ചെയ്തും, ജിമ്മില്‍ പോയും, ആരോഗ്യപരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, വിപണിയില്‍ ലഭിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചുമൊക്കെ പരിശ്രമങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും ഗുണം ചെയ്യാറില്ല. ശരീര ഭാരം പെട്ടെന്ന് കുറയ്ക്കുവാന്‍ വേണ്ടി പലരും അനാരോഗ്യകരമായ മാര്‍ഗങ്ങളാണ് തേടുന്നത്. ഇത് പലപ്പോഴും വിപരീത ഫലമുണ്ടാക്കും. ആരോഗ്യകരമായ രീതിയില്‍ വേണം ശരീര ഭാരം കുറയ്ക്കുവാന്‍. ഇവിടെയിതാ, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 5 നുറുങ്ങു വിദ്യകളാണ് പങ്കുവയ്ക്കുന്നത്.
ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക
വിശക്കുമ്പോള്‍ പൊതുവെ നാം ധാരാളം ഭക്ഷണം കഴിക്കാറുണ്ട്. എന്നാല്‍ ആഹാരം കഴിക്കും മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ കുറയ്ക്കാനും ശരീരത്തില്‍ എത്തുന്ന കാലറിയുടെ അളവ് കുറയ്ക്കാനും സാധിക്കും.
ബ്രേക്ക്ഫാസ്റ്റില്‍ മുട്ട ഉള്‍പ്പെടുത്തുക
മുട്ട പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. പുഴുങ്ങിയോ, ഓംലെറ്റായോ, തോരണയോ ഒക്കെ മുട്ട കഴിക്കാം. മുട്ട കഴിച്ച് കഴിഞ്ഞാല്‍ കുറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. അത് പോലെ തന്നെ കാലറി ഇന്‍ട്ടേക്കും കുറയ്ക്കും.
ചെറിയ പ്ലേറ്റില്‍ കഴിക്കുക
ചെറിയ പ്ലേറ്റില്‍ കഴിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. ചെറിയ പ്ലേറ്റില്‍ വളരെ കുറച്ച് ഭക്ഷണം മാത്രമേ എടുക്കാന്‍ സാധിക്കു. എന്നാല്‍ പ്ലേറ്റ് നിറയെ ഭക്ഷണം ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കാനും ഇത് സഹായിക്കും. ഇത് വഴി കളരിയുടെ അളവ് കുറയ്ക്കാനും സാധിക്കും.
ഭക്ഷണം ആസ്വദിച്ച് കഴിക്കുക
മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കാതിരിക്കുക. ഇത് കാലറി കൂടാനും ശരീര ഭാരം കൂടാനും കാരണമാകും. പ്രത്ത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോയില്‍ ടി.വി.യിലും ഫോണിലും ശ്രദ്ധിക്കാതിരിക്കുക. ഭക്ഷണത്തെ സാവധാനം ആസ്വദിച്ച് കഴിക്കുക.
അന്നജത്തിന് പകരം പ്രോട്ടീന്‍
അന്നജം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും. എന്നാല്‍ പ്രോട്ടീന്‍ ശരീരഭാരം കൂട്ടുകയില്ല. പാസ്ത, ബ്രഡ് തുടങ്ങിയവയ്ക്ക് പകരം പച്ചക്കറികള്‍, മത്സ്യം, മുട്ട എഎന്നിവ കഴിക്കുക.