ചായ എടുക്കുന്ന ഗ്ലാസ്സിലെ കറമാറ്റി പുതുപുത്തനായി സൂക്ഷിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന എളുപ്പ വഴികള്‍

Advertisement

പതിവായി ചായ വെക്കുന്ന പാത്രത്തിലും ചായ എടുക്കുന്ന ഗ്ലാസ്സിലും കപ്പിലുമെല്ലാം കറപിടിച്ച് ഇരിക്കാറുണ്ട്. ചിലപ്പോള്‍ പഴയതും വൃത്തിയില്ലാത്ത ഗ്ലാസ്സ് പോലേയും നമ്മള്‍ക്ക് ഇത്തരം ഗ്ലാസ്സ് അല്ലെങ്കില്‍ പാത്രങ്ങള്‍ തോന്നാറുണ്ട്. ഇതിന് പരിഹാരമായി ഇവ പുതുപുത്തനായി സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന എളുപ്പ വഴികള്‍ നോക്കാം.
ചായ വെച്ച് കറപിടിച്ച പാത്രം ആദ്യം തന്നെ കുറച്ച് സോപ്പ് വെള്ളത്തില്‍ മുക്കി വെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് എടുത്ത് കുറച്ച് നാരങ്ങനീരും അതിലേയ്ക്ക് കുറച്ച് ഉപ്പ് പൊടി, അതുപോലെ കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ചേര്‍ത്ത് മിക്സ് ചെയ്ത് അത് ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് ഈ മിശ്രിതത്തില്‍ മുക്കി പാത്രത്തില്‍ നന്നായി തേച്ച് പിടിപ്പിച്ച് ഒന്ന് പതുക്കെ സ്‌ക്രബ് ചെയ്യുക. അതിന് ശേഷം 20 മിനിറ്റ് വെച്ചതിന് ശേഷം പാത്രം നിങ്ങള്‍ക്ക് കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ മാസത്തില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയാകും. ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് പാത്രത്തില്‍ പോറല്‍ വീഴുന്നതിന് കാരണമാണ്.

Advertisement