പാചകത്തിനിടെ ചെറിയ ഉള്ളിയുടെ തൊലി കളഞ്ഞെടുക്കുക എന്നത് പലര്‍ക്കും പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ എളുപ്പവഴിയിലൂടെ ഉള്ളിയുടെ തൊലി കളയുവാന്‍ സാധിക്കും. ഉള്ളിയുടെ മുകള്‍ഭാഗവും താഴെ ഭാഗവും മാത്രം മുറിച്ചു മാറ്റിവയ്ക്കുക. ചെറിയ ചൂടുള്ള വെള്ളത്തില്‍ രണ്ട് മിനിറ്റ് ഉള്ളി ഇട്ടുവച്ചതിനുശേഷം കൈ കൊണ്ട് ഒന്ന് പ്രസ് ചെയ്യുമ്പോള്‍ തൊലി പൂര്‍ണമായും ഇളകി വരും.
കുറച്ച് അധികം സമയം ഉണ്ടെങ്കില്‍ സാധാരണ വെള്ളത്തില്‍ അഞ്ചു മിനിറ്റ് ഇട്ടുവച്ചാല്‍ മാത്രം മതിയാവും തോല്‍ എളുപ്പത്തില്‍ മാറ്റി എടുക്കാം. ശേഷം നന്നായി തുടച്ച് വായു കടക്കാത്ത ഒരു ബോട്ടിലില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു കഴിഞ്ഞാല്‍ എല്ലാ ദിവസവും കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്.