മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വർദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഐസ് ഉപയോഗിച്ച് നമ്മുടെ ചർമ്മം എത്രത്തോളം സുന്ദരമാക്കാൻ സാധിക്കും എന്ന് നോക്കാം.
ഐസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതിലൂടെ ചർമ്മത്തെ നല്ല രീതിയിൽ മാറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ രക്തക്കുഴലുകളെ ചുരുക്കി മുഖത്തേക്കുള്ള രക്തചംക്രമണം കുറയ്ക്കുന്നു. ഉടൻ തന്നെ ശരീരം രക്തയോട്ടം വർദ്ധിപ്പിക്കാനായി കൂടുതൽ രക്തം മുഖത്തേക്ക് കടത്തിവിടുന്നു. ഇതിന്റെ ഫലമായി മുഖത്തിന് ആരോഗ്യകരമായ തിളക്കം കൈവരുന്നു.
കൺതടത്തിലെ കറുപ്പ് നീക്കാനായി നിങ്ങൾക്ക് ഐസ് ക്യൂബുകൾ ഉപയോഗിക്കാം. ഒരു ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് കണ്ണിനു ചുറ്റും തടവിയാൽ മതി. കൂടാതെ, ഐസ്‌ക്യൂബിനു പകരം വെള്ളരിക്കയുടെ നീര് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കട്ടിയാക്കി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. പാൽ ഐസ് ക്യൂബാക്കി ചർമ്മത്തിൽ ഉപയോഗിക്കുന്നത് ശുദ്ധമായ ഒരു എക്‌സ്‌ഫോളിയേറ്ററിന്റെ ഗുണം ചെയ്യും. പാലിൽ അടങ്ങിയ ലാക്ടിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു.
ഐസ് മുഖചർമ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം തടവുന്നത് മുഖത്തെ എണ്ണ ഉൽപ്പാദിപ്പിക്കുന്ന സുഷിരങ്ങൾ ചുരുങ്ങുവാൻ സഹായിക്കുന്നു. ഇങ്ങിനെ ചെയ്യുന്നതിലൂടെ മുഖത്തെ എണ്ണമയം കുറച്ച് മുഖചർമ്മം കൂടുതൽ സുന്ദരമാക്കുന്നു. കുറച്ച് നാരങ്ങാനീര് കൂടി ഐസിൽ ചേർക്കുകയാണെങ്കിൽ മുഖചർമ്മം കൂടുലായി സുന്ദരമാക്കാൻ സാധിക്കും.