ചൂടുസമയത്ത് വെറൈറ്റിയായി തണ്ണിമത്തന്‍ സര്‍ബത്ത്…

Advertisement

ചൂട് കൂടി വരികയാണ്. പലരും സര്‍ബത്തും ജ്യൂസുകളുമെല്ലാം വീടുകളില്‍ തയ്യാറാക്കുന്നുണ്ടാകും. ഓറഞ്ച്, പൈനാപ്പിള്‍, തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ള ജ്യൂസുകള്‍ നമുക്ക് ഏറെ ആരോഗ്യദായകവും ഈ ചൂട് സമയത്ത് ഉപയോഗിക്കാന്‍ പറ്റുന്നതുമാണ്. ഇതില്‍ തണ്ണിമത്തന്‍ വെറുതെ കഴിക്കുന്നതിനും ജ്യൂസ് അടിച്ചു കുടിക്കുന്നതിനും പ്രത്യേക രുചിയാണുള്ളത്. തണ്ണിമത്തന്‍ സര്‍ബത്ത് കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഈ കിടിലന്‍ സര്‍ബത്തുകള്‍ പരീക്ഷിച്ചു നോക്കാം..

നന്നാരി തണ്ണിമത്തന്‍ സര്‍ബത്ത്

ചേരുവകള്‍

തണ്ണിമത്തന്‍ (ചെറിയ സമചതുരകളായി മുറിച്ചത്)- 2 കപ്പ്

നന്നാരി സിറപ്പ്- 3 ടേബിള്‍ സ്പൂണ്‍

പുതിനയില- 2 ടേബിള്‍ സ്പൂണ്‍

കസ്‌കസ്- 2 ടേബിള്‍ സ്പൂണ്‍

ഐസ്‌ക്യൂബ്സ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ചെറുതായി മുറിച്ചെടുത്ത തണ്ണിമത്തന്‍ ഇട്ട ശേഷം പുതിനയും നന്നാരി സിറപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം അല്‍പം കസ്‌കസ് ചേര്‍ക്കാം. ഐസ് ക്യൂബ്സ് ഇട്ട ശേഷം ഒന്നൂകൂടി നന്നായി ഇളക്കിയ ശേഷം കുടിക്കാവുന്നതാണ്.

മുഹബത്ത് കാ സബര്‍ത്ത്

ചേരുവകള്‍

തണ്ണിമത്തന്‍ (ചെറിയ സമചതുരകളായി മുറിച്ചത്)- 2 കപ്പ്

മാതളനാരങ്ങ ജ്യൂസ്- 2 ടേബിള്‍ സ്പൂണ്‍

പഞ്ചസാര- 4 ടേബിള്‍ സ്പൂണ്‍

ചവ്വരി- 3 ടേബിള്‍ സ്പൂണ്‍

പാല്‍- 3 ടേബിള്‍ സ്പൂണ്‍

ഫ്രഷ് ക്രീം- 3 ടേബിള്‍ സ്പൂണ്‍

ഐസ്‌ക്രീം- 1 സ്‌കൂപ്പ്

തയ്യാറാക്കുന്ന വിധം:

ചവ്വരി നന്നായി തിളപ്പിച്ചെടുത്ത ശേഷം അരിച്ചെടുത്ത് നന്നായി കഴുകുക. ഇതിലേക്ക് മറിച്ചു വച്ച തണ്ണിമത്തന്‍ മാതള നാരങ്ങ ജ്യൂസ് പാല്‍, ഫ്രഷ് ക്രീം, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിനു മുകളിലേക്ക് ഐസ്‌ക്രീം സ്‌കൂപ്പോ ഐസ്‌ക്യൂബുകളോ ഇട്ട ശേഷം കുടിക്കാവുന്നതാണ്.

Advertisement