കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. ചിലരില്‍ തിണര്‍പ്പ്, ചൊറിച്ചില്‍, ചുവന്ന പാടുകള്‍ എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് അല്‍പം കൂടുതല്‍ കാണപ്പെടുന്നത് തുടയിടുക്കുകളിലാണ്. കാരണം ഈ ഭാഗം പലപ്പോഴും ചര്‍മ്മത്തില്‍ വസ്ത്രമുരഞ്ഞ് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. കൂടുതെ വിയര്‍പ്പ് വര്‍ദ്ധിക്കുന്നതും ഇത്തരത്തില്‍ തുടയിലെ ചൊറിച്ചിലിന് കാരണമാകുന്നു. പ്രത്യേകിച്ച് ഈ പ്രദേശം ചൂടുള്ളതും ഈര്‍പ്പമുള്ളതും ഇരുണ്ടതുമായതിനാല്‍ ഇത് വായു കടക്കാതിരിക്കുകയും അത് വഴി കൂടുതല്‍ ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്നു.
കൂടാതെ ഈ ഭാഗം വളരെയധികം ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്നാല്‍ ചൊറിച്ചില്‍ വര്‍ദ്ധിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനുള്ള പരിഹാരമാണ് അറിഞ്ഞിരിക്കേണ്ടത്. ചൂട്, വിയര്‍പ്പ്, ഈര്‍പ്പം എന്നിവയാണ് തുടയില്‍ ചൊറിച്ചില്‍ ഉണ്ടാകാനുള്ള കാരണം. ഇത് വളരെ കഠിനമായ രീതിയില്‍ തന്നെ നിങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഈ പ്രശ്നം കൂടുതലായാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
വരണ്ട ചര്‍മ്മം
വരണ്ട ചര്‍മ്മം പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിന്റെ ശത്രുവാണ്. എന്നാല്‍ ഇത് തുടയില്‍ അല്‍പം കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടക്കുന്നു. ഇത് പലപ്പോഴും പ്രായമാവുന്നത്, വിയര്‍പ്പ് നില്‍ക്കുന്നത്, കാലാവസ്ഥയിലെ മാറ്റം, നമ്മള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ സംരക്ഷണം ഉത്പ്പന്നങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാണ്. ഇവയെല്ലാം തുടയിലെ ചര്‍മ്മത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. അതിന് നല്ലതുപോലെ വെളിച്ചെണ്ണ തേച്ച് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം.
ചര്‍മ്മത്തില്‍ അധികമായി ഉരസുന്നത്
ചര്‍മ്മത്തില്‍ വസ്ത്രം അധികമായി ഉരസുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണക്കാരാവും. വിയര്‍പ്പ്, ചര്‍മ്മത്തില്‍ അധികമായി ഉണ്ടാവുന്ന കൊഴുപ്പ്, കട്ടിയുള്ള വസ്ത്രങ്ങള്‍, അല്ലെങ്കില്‍ അനുയോജ്യമല്ലാത്ത വസ്ത്രങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ചര്‍മ്മത്തില്‍ ചുവപ്പ് നിറവും അതോടൊപ്പം അതികഠിനമായ രീതിയില്‍ ചുവപ്പും ഉണ്ടാക്കുന്നു.. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വസ്ത്രം ഉപയോഗിക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധ വേണം.
ഷേവ് ചെയ്യുന്നത്
പലരും തുട ഭാഗത്ത് ഷേവ് ചെയ്യുന്നുണ്ട്, എന്നാല്‍ ഇത് പലപ്പോഴും റേസര്‍ ബംമ്പ്സ് പോലുള്ളവ ഉണ്ടാക്കുന്നു. ഇത് ചൊറിച്ചിലിനും ചുവന്ന നിറത്തിനും കാരണമാകുന്നു. ഇത് കൂടാതെ ചൊറിച്ചിലിന് കാരണമാകുന്നു. അതിന് പ്രധാന കാരണം എന്ന് പറയുന്നത് ഷേവ് ചെയ്യുന്ന ഭാഗം പലപ്പോഴും മൃദുവായ ചര്‍മ്മമുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. പലരും ഷേവ് ചെയ്യുമ്പോള്‍ കാണിക്കുന്ന അശ്രദ്ധ ഈ പ്രശ്നത്തെ വര്‍ദ്ധിപ്പിക്കുന്നു.
സ്വാഭാവിക ചൊറിച്ചില്‍
എന്നാല്‍ ചര്‍മ്മത്തില്‍ സ്വാഭാവികമായും ചൊറിച്ചില്‍ ഉണ്ടാവാം. അതിന് പിന്നില്‍ പലപ്പോഴും ഫംഗസ് ആയിരിക്കാം കാരണം. ഇത്തരം ചൊറിച്ചിലിന്റെ ഫലമായി തിണര്‍പ്പ്, ചൊറിച്ചില്‍, ചുവപ്പ് എന്നിവയുണ്ടാവുന്നു. ഇത് അല്‍പം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. കാരണം ഞരമ്പുകളേയും തുടകളേയും ഈ അണുബാധ ബാധിക്കുന്നു. പലപ്പോഴും കായിക രംഗത്തുള്ളവരിലാണ് ഇത് കൂടുതല്‍ സംഭവിക്കുന്നത്. ഇത് കൂടാതെ അമിതവണ്ണുള്ളവരിലും ഇത്തരത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ചില പൊടിക്കൈകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ഇത് ഈ പ്രശ്നത്തെ ഓടിക്കുന്നു.
പരിഹാരം
ചര്‍മ്മത്തിലെ ചൊറിച്ചില്‍ അകറ്റുന്നതിന് വേണ്ടി കൃത്യമായി മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. ഇത് വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ചര്‍മ്മത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണ് കുളി. എന്നാല്‍ കുളിക്കുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ ചൂട് അധികമാവാതെ ശ്രദ്ധിക്കണം. കാരണം ഇത് ചര്‍മ്മം വരണ്ടതാവുന്നതിന് കാരണമാകുന്നു. കൂടാതെ വസ്ത്രം ധരിക്കുമ്പോള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രാസവസ്തുക്കള്‍ ഇല്ലാത്ത മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.