ഫ്രിഡ്ജ് ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം…. ഇങ്ങനെ ചെയ്താല്‍ മതി

Advertisement

ബാക്കി വന്ന കറികളും മറ്റും കുറെ നാളുകളായി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വച്ചാല്‍ ഫ്രിഡ്ജില്‍ അണുക്കള്‍ വേഗത്തില്‍ പെരുകാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ഫ്രിഡ്ജ് വളരെ എളുപ്പത്തില്‍ വൃത്തിയാക്കാം.
വൃത്തിയാക്കുന്നതിന് മുമ്പായി റഫ്രിജറേറ്ററില്‍ നിന്ന് എല്ലാ സാധനങ്ങളും നീക്കം ചെയ്യുക, മോശമായതോ കാലഹരണപ്പെട്ടതോ ആയ ഭക്ഷണം വേസ്റ്റ് ബിന്നില്‍ കളയുക. വൃത്തിയാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് റഫ്രിജറേറ്റര്‍ ഓഫ് ചെയ്യാന്‍ മറക്കരുത്.
ഡിഷ് വാഷ് ജെല്‍, വെള്ളം, സ്‌പോഞ്ച്, കോട്ടണ്‍ തുണി, വിനാഗിരി, നാരങ്ങ, മൃദുവായ നാരുകളുള്ള ബ്രഷ്, ബേക്കിംഗ് സോഡ എന്നിവ ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന് മുന്‍പ് കരുതിവയ്ക്കണം.
ഫ്രിഡ്ജിന്റെ ഷെല്‍ഫുകളും ട്രേകളും നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍, അവ ആദ്യം കഴുകുക. കറപിടിച്ച ട്രേകള്‍ ചൂടുള്ള സോപ്പ് ലായനിയില്‍ മുക്കി വയ്ക്കുക. ഡിഷ് വാഷ് ജെല്‍ ഉപയോഗിച്ച് കുതിര്‍ത്ത് കഴുകുക.
ഫ്രിഡ്ജിന്റെ അകത്തെ ഭാഗം വൃത്തിയാക്കാന്‍, ഒരു ടീസ്പൂണ്‍ ഡിഷ്വാഷ് ലിക്വിഡ് ഒരു പാത്രം വെള്ളത്തില്‍ കലര്‍ത്തി ലായനി ഉണ്ടാക്കുക. ഈ ലായനിയില്‍ വൃത്തിയുള്ള ഒരു സ്‌പോഞ്ച് നനച്ച് നിങ്ങളുടെ ഫ്രിഡ്ജിന്റെ ഉപരിതലം തുടയ്ക്കുക. ഇത് ചെയ്തുകഴിഞ്ഞാല്‍, ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ തുടയ്ക്കുക. ഈര്‍പ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. അതുപോലെ തന്നെ അകം ഭാഗവും നന്നായി തുടച്ച് വൃത്തിയാക്കുക. ഉരച്ച് വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ഫ്രിഡ്ജില്‍ പോറലുകള്‍ വീഴ്ത്താം.
ടീസ്പൂണ്‍ ഡിഷ് വാഷ് ലിക്വിഡ്, ടീസ്പൂണ്‍ വിനാഗിരി എന്നിവ ഒരു പാത്രം ചൂടുവെള്ളത്തില്‍ കലര്‍ത്തി യോജിപ്പിക്കുക. ഇത് നല്ലൊരു ഫ്രിഡ്ജ് ക്ലീനര്‍ ആണ്. ഈ ലായനിയില്‍ ഒരു സ്‌പോഞ്ച് നനച്ച് ഫ്രിഡ്ജ് നന്നായി തുടച്ച് വൃത്തിയാക്കുക. അവശിഷ്ട ഈര്‍പ്പം നീക്കം ചെയ്യാന്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കുക.
ഒരു പാത്രത്തില്‍ 1 കപ്പ് വീതം വിനാഗിരിയും വെള്ളവും കലര്‍ത്തുക. ഈ ലായനിയില്‍ വൃത്തിയുള്ള തുണി മുക്കി ഗാസ്‌കറ്റ് തുടയ്ക്കുക. വൃത്തിയുള്ള തൂവാല കൊണ്ട് തുടച്ച് ഉണക്കുക. അതിനുശേഷം, മൃദുവായ ബ്രഷ് ബ്രഷ് ഉപയോഗിച്ച് കുറച്ച് തുള്ളി നാരങ്ങ അവശ്യ എണ്ണ ഗാസ്‌കറ്റില്‍ പുരട്ടുക. ഇത് ഗാസ്‌കറ്റ് റബ്ബറിനെ മൃദുലമായി നിലനിര്‍ത്തും.
ഏതെങ്കിലും കടുത്ത കറകളും പാടുകളും നീക്കം ചെയ്യുവാനായി, രണ്ട് ടേബിള്‍ സ്പൂണ്‍ വീതം വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പാടുകള്‍ നീക്കം ചെയ്യാന്‍ ഒരു വൃത്തിയുള്ള തുണി ഉപയോഗിക്കുക. അതിനു ശേഷം, ഒരു സ്‌പോഞ്ച് വെറും വെള്ളത്തില്‍ മുക്കി ഫ്രിഡ്ജ് തുടച്ചു വൃത്തിയാക്കുക. നിങ്ങളുടെ ഫ്രിഡ്ജിന്റെ അകത്തെ മൂലകള്‍ നന്നായി വൃത്തിയാക്കാന്‍ പ്രത്യേകം ഓര്‍ക്കുക.
അകം വൃത്തിയാക്കിയ ശേഷം ഒരു കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഈര്‍പ്പം നീക്കിയ ശേഷം വൃത്തിയാക്കിയ ട്രേകളും ബാസ്‌കറ്റും അതാത് സ്ഥാനത്ത് തിരികെ വെയ്ക്കാം. ഭക്ഷണങ്ങള്‍ വളരെ വൃത്തിയായി ബോക്‌സിലോ കവറിലോ ആക്കിയ ശേഷം തിരികെ വെയ്ക്കുക. ചീഞ്ഞതോ കേടായതോ ആയവ ഉപേക്ഷിക്കുക.

Advertisement