സദ്യവട്ടങ്ങളിൽ ഉൾപ്പെടെ എന്നും മലയാളിയുടെ പ്രിയപ്പെട്ട വിഭവത്തിൽ ഒന്നാണ് പപ്പടം. ചോറിന്റെ കൂടെ മറ്റെന്തു കറിയുണ്ടെങ്കിലും പപ്പടവും കൂടിയുണ്ടെങ്കിലേ പൂർണ തൃപ്തി വരുള്ളൂ.
എന്നാൽ ഇപ്പോൾ വിപണിയിൽ കിട്ടുന്ന പല പപ്പടങ്ങളും മായം കലർന്നവയാണ്. എന്നാൽ പപ്പടത്തിലെ മായം കണ്ടു പിടിക്കാൻ എളുപ്പവഴിയുണ്ട്.
അഞ്ചു മിനിറ്റിനുള്ളിൽ വളരെ എളുപ്പത്തിൽ പപ്പടം നല്ലതാണോ ചീത്തയാണോ എന്ന് കണ്ടു പിടിക്കാം.
ഒരു പാത്രത്തിൽ പപ്പടം നനയാൻ പറ്റുന്നയത്ര വെള്ളം എടുക്കുക. അതിലേക്ക് പപ്പടം ഇടുക. അഞ്ച് മിനിറ്റിന് ശേഷം പപ്പടം എടുത്തു നോക്കുക. അപ്പോൾ അലത്ത് പോയിട്ടുണ്ടെങ്കിൽ അത് നല്ല പപ്പടവും ഒരു മാറ്റവും ഇല്ലെങ്കിൽ അത് മായം കലർത്തിയിട്ടുള്ളതാണെന്നും മനസ്സിലാക്കാം.
Comments are closed.
വളരെ നല്ല അറിവ്