ഉപ്പുമാവ് കട്ടപിടിക്കാതെ സ്വാദിഷ്ടമായ രീതിയില്‍ തയ്യാറാക്കാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍ മതി…..

Advertisement

രാവിലെ ഉപ്പുമാവ് കഴിക്കുന്ന ശീലമുള്ളവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ എപ്പോള്‍ ഉപ്പുമാവ് ഉണ്ടാക്കിയാലും അത് കട്ടപിടിക്കുന്നത് സ്വാഭാവികമാണ്. ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് റവ കട്ട പിടിക്കുന്നത്. എന്നാല്‍ ഉപ്പുമാവ് ഉണ്ടാക്കുന്നതിന് മുന്‍പ് റവ നെയ്യില്‍ ഒന്ന് ചൂടാക്കിയെടുത്താല്‍ ഉപ്പുമാവ് കട്ടകെട്ടില്ല.

ചേരുവകള്‍

  1. റവ 1 കപ്പ്
  2. സവാള 1 എണ്ണം
  3. പച്ചമുളക് -3 എണ്ണം
  4. ഇഞ്ചി ചെറിയ കഷ്ണം
  5. കടുക് 1/4 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
  7. കായപ്പൊടി 1/4 ടീസ്പൂണ്‍
  8. മുളകുപൊടി 1/4 ടീസ്പൂണ്‍
  9. കാരറ്റ് 1 കപ്പ്
  10. ഗ്രീന്‍ പീസ് /ബീന്‍സ് 1കപ്പ്
  11. എണ്ണ 11/2 ടീസ്പൂണ്‍
  12. വെള്ളം 2 കപ്പ്
  13. നെയ്യ് 1 ടീസ്പൂണ്‍
  14. ഉപ്പ് ആവശ്യത്തിന്
  15. മല്ലിയില

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ നെയ്യ് ഒഴിച്ച ശേഷം റവ ചെറിയ തീയില്‍ 2 മിനിറ്റ് വറുത്ത് മാറ്റുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് ഇളക്കുക. അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റും ഗ്രീന്‍ പീസും ഇട്ട് വഴറ്റുക. ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി ഇളക്കുക. അതിലേക്ക് വറുത്ത റവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയാല്‍ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക.