മീന്‍ വറക്കുന്നതിന് മുന്‍പ് ചില പൊടിക്കൈകള്‍ ചെയ്താല്‍ രുചി കൂടും

Advertisement

മീന്‍ വറക്കുമ്പോള്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ രുചി കൂടും. മീനില്‍ പുരട്ടുന്ന മസാല, പൊടികള്‍ മിക്‌സിയില്‍ അരച്ചെടുക്കുക, ചെറിയ ഉള്ളിയും കുറച്ച് വറ്റല്‍ മുളകും ചതച്ച് ചേര്‍ത്താല്‍ രുചി കൂടും. നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ കേമം. വെളിച്ചെണ്ണയില്‍ തന്നെ വറുക്കുന്നതാണ് രുചിയുടെ മറ്റൊരു ഘടകം. മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.
അരക്കിലോ മീന്‍ വറക്കാന്‍ ആവശ്യമായ ചേരുവകള്‍
മീന്‍ 1/2 സഴ
ഇഞ്ചി 1 ഇഞ്ച് കഷണം
വെളുത്തുള്ളി 8 അല്ലി
കുരുമുളക് 1 ടീസ്പൂണ്‍
മുളകുപൊടി 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി 1 നുള്ള്
കറിവേപ്പില 1 ഇതള്‍
കടുക് 1/2 ടീസ്പൂണ്‍
നാരങ്ങാനീര് 1/2 ടേബിള്‍സ്പൂണ്‍
എണ്ണ 3 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത് 30 മിനിറ്റ് വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക.