അരിമ്പാറ കളയാന്‍ പൊടിക്കൈകള്‍

Advertisement

ശരീരത്ത് ഉണ്ടാകാറുള്ള അരിമ്പാറ പലര്‍ക്കും ബുദ്ധിമുട്ടായി തോന്നാറുണ്ട്. 25 ശതമാനം അരിമ്പാറയും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകും. 2-3 വര്‍ഷത്തിനുള്ളില്‍ കൊഴിഞ്ഞു പോകുന്നവയും ഉണ്ട്.
അരിമ്പാറ വളരെ വേഗത്തില്‍ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചര്‍മത്തില്‍ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കില്‍ വീണ്ടും അരിമ്പാറ ഉണ്ടാകും. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്. വേദനയോടുകൂടിയ അരിമ്പാറകള്‍ക്ക് ചികിത്സ തേടണം. വേദന കുറച്ചു ദിവസങ്ങള്‍ മാത്രമേ അനുഭവപ്പെടുന്നുള്ളു എങ്കില്‍ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.

അരിമ്പാറ കളയാന്‍ ചില പൊടിക്കൈകള്‍:

അരിമ്പാറ ഉള്ള ഭാഗത്ത് എരുക്ക് മരത്തിന്റെ നീര് പുരട്ടുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാന്‍ സഹായിക്കും. അരിമ്പാറക്ക് മുകളിലാണ് പുരട്ടേണ്ടത്. മറ്റു ഭാഗത്ത് എരുക്ക് നീര് ആകാതെ സൂക്ഷിക്കണം. മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്. ആണി രോഗത്തിനും എരുക്കിന്റെ കറ ഉത്തമമാണ്.
പച്ച ഇഞ്ചി ചെത്തിക്കൂര്‍പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ തേച്ചുകൊടുക്കുക. മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്.
വെളുത്തുള്ളി ഒരു കഷ്ണം എടുത്ത് അടുപ്പില്‍ ഇട്ട് ചൂടാക്കുക. തുടര്‍ന്ന് മുകള്‍ ഭാഗം മുറിച്ച് മാറ്റി അരിമ്പാറയുടെയോ പാലുണ്ണിയുടേയോ മുകള്‍ ഭാഗത്ത് വെച്ച് കൊടുക്കുക. തൊലിപ്പുറത്ത് ആകാതെ സൂക്ഷിക്കണം.
സോപ്പും ചുണ്ണാമ്പും തുല്യഅളവില്‍ എടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിമ്പാറയുടെ മുകളില്‍ വെക്കുക.
ബേക്കിംഗ് സോഡയും ചുണ്ണാമ്പും മിശ്രിതമാക്കിയും ഉപയോഗിക്കാം.
മുഖത്തുള്ള അരിമ്പാറ പോക്കാന്‍ തുളസി നീര് അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ തേക്കുക. ഇത് കുറച്ചുകാലം ചെയ്യേണ്ടിവരും.
സവാള, അല്ലെങ്കില്‍ ചെറിയുള്ളി വട്ടത്തില്‍ മുറിച്ച് അരിമ്പാറയില്‍ ഉരച്ചുകൊടുക്കുക.

Advertisement