അല്‍പ്പം ശ്രദ്ധിച്ചാല്‍ മതി; ഏത് ബാത്ത് റൂമും സുഗന്ധപൂരിതമാക്കാം….

Young Smiling Woman Cleaning The Mirror Of The Bathroom Using Spray Bottle And Sponge
Advertisement

പല കാരണങ്ങള്‍ കൊണ്ടാണ് ബാത്ത്റൂമില്‍ ദുര്‍ഗന്ധം വരുന്നത്. ഇത്തരം ദുര്‍ഗന്ധം വരാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം.. കൃത്യമായി ബാത്ത്റൂം വൃത്തിയാക്കാതിരിക്കുന്നത് ബാത്ത്റൂമില്‍ ദുര്‍ഗന്ധം നിറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ എല്ലാ ദിവസവും ബാത്ത്റൂം കൃത്യമായി വൃത്തിയാക്കി വെക്കേണ്ടത് അനിവാര്യമാണ്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാത്ത്റൂമില്‍ ദുര്‍ഗന്ധം നിലനില്‍ക്കും.
അതുപോലെ എണ്ണ തേച്ച് കുളിച്ച് കഴിയുമ്പോള്‍ ബാത്ത്റൂം വൃത്തിയാക്കി വെച്ചാല്‍ ബാത്ത്റൂമില്‍ ഉണ്ടാകുന്ന വഴുക്കല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, കടലപ്പൊട, പയര്‍ പൊടി എന്നിവ തേച്ച് കുളിച്ച് കഴിഞ്ഞതിന് ശേഷം ബാത്ത്റൂമില്‍ എക്സ്ഹോസ്റ്റര്‍ ഉണ്ടെങ്കില്‍ അത് ഓണാക്കി ഇടാവുന്നതാണ്. അല്ലെങ്കില്‍ ബാത്ത്റൂമിന്റെ ജനാല കുറച്ച് തുറന്ന് വെക്കുന്നത് പുഴുക്ക മണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ബേക്കിംഗ് സോഡ ഉപയോഗിച്ച് ബാത്ത്റൂം വൃത്തിയാക്കി വെക്കുന്നത് നല്ലതാണ്. ഇത് ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റും. അതുപോലെ, നല്ല പനിനീര്‍പൂക്കള്‍ വെക്കുന്നതും അതുപോലെ, എയര്‍ ഫ്രഷ്നര്‍ ഉപയോഗിക്കുന്നതുമെല്ലാം ബാത്ത്റൂമിലെ ദുര്‍ഗന്ധം കളയുന്നതിന് സഹായിക്കുന്നുണ്ട്.
അതുപോലെ ബാത്ത്റൂമില്‍ കെട്ടി കിടക്കുന്ന വെള്ളം അടിച്ച് കളഞ്ഞ് തുടച്ച് ഉണക്കി നിര്‍ത്തുന്നതും ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, നല്ല മണമുള്ള ലോഷന്‍ ഉപയോഗിച്ച് ബാത്ത്റൂം കഴുകി വൃത്തിയാക്കി വെക്കാവുന്നതാണ്.
ബാത്ത് റൂം വൃത്തിയാക്കുമ്പോള്‍ നല്ലപോലെ മുക്കും മൂലയും അതുപോലെ, ചുമരും വൃത്തിയാക്കി വെക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ക്ലോസറ്റ് കൃത്യമായി വൃത്തിയാക്കി വെക്കാനും ആരും മറക്കരുത്. നിലത്ത് മൂത്രമൊഴിക്കുന്നത് ദുര്‍ഗന്ധം നിലനിര്‍ത്തുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ ഫ്ലഷ് ചെയ്യാതെ പോകുന്നതും നല്ലപോലെ മണം ഉണ്ടാക്കുന്നതിന് കാരണമാണ്.
ബാത്ത്റൂമില്‍ കെട്ടി കിടക്കുന്ന മുടി നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് പൈപ്പില്‍ തടഞ്ഞ് വെള്ളം ബ്ലോക്ക് ആകാന്‍ സാധ്യത കൂടുതലാണ്. ഇത് വെള്ളം കെട്ടി കിടന്ന് മണം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ ടോയ്ലറ്റില്‍ ,സോപ്പ്, അല്ലെങ്കില്‍ വെള്ളം പോകാതെ ബ്ലോക്ക് ഉണ്ടാക്കുന്ന സാധനങ്ങള്‍ പരമാവധി വീണ് കിടക്കാതിരക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ കുളി കഴിഞ്ഞ് വരുമ്പോള്‍ വെള്ളം ഒഴിച്ച് മൊത്തതില്‍ ഒന്ന് കഴുകി ഇടുന്നത് നല്ലതാണ്. ബാത്ത്റൂമില്‍ ഇരുന്ന് അലക്കുന്നത് നല്ലതല്ല. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നത് മാത്രമല്ല, ഇത് ബാത്ത്റൂമില്‍ ദുര്‍ഗന്ധം വരുന്നതിനും കാരണമാണ്.