പൊതുവേദിയില്‍ സംസാരിക്കാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടോ….. പരിഹരിക്കാന്‍ ചില ട്രിക്കുകളുണ്ട്

Advertisement

കുറച്ചാളുകള്‍ കൂടുന്നിടത്ത് സംസാരിക്കാന്‍ പലര്‍ക്കും ഭയമാണ്. ഈ ഭയം മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്.

  1. സ്വയം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. നമ്മളെന്താണെന്ന് ഒരു ബോധം നമുക്ക് വേണം. നിങ്ങളുടെ ശക്തി വിശകലനം ചെയ്യുകയും അവ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. നിങ്ങളുടെ ബലഹീനതകള്‍ വിശകലനം ചെയ്യുകയും അത് നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യണം.
  2. വ്യക്തമായി ആശയവിനിമയം നടത്തുക. അതാണ് ഒരു വേദിയില്‍ സംസാരിക്കുമ്പോള്‍ അത്യാവശ്യമായി വേണ്ടത്.
  3. നിരന്തരം തയ്യാറെടുപ്പുകള്‍ നടത്തണം.
  4. നിങ്ങളുടെ കേള്‍വിക്കാരെ അറിയണം. അവര്‍ ഏത് രീതിയില്‍ ഉള്ളവരാണ് എന്നൊക്കെ പ്രായത്തിന്റെയും വിഷയത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ മനസിലാക്കണം.
  5. പ്രസംഗം ഏകദേശം 20 മുതല്‍ 25 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കണം. അതിലധികമോ അതില്‍ കുറവോ ആണെങ്കില്‍ ആ പ്രസംഗം ആളുകളില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല.
  6. ശ്രോതാക്കളുടെ മനസില്‍ ഇടം നേടണം. അതിന് ശ്രോതാവിന് പരിചിതമായ ഹ്രസ്വ വാക്കുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ സ്വന്തം വാക്കുകള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
  7. പ്രസംഗത്തിന്റെ ബോഡിയിലാണ് അതിന്റെ പ്രമേയം ഉള്‍ക്കൊള്ളുന്നത്. അതിനാല്‍ ശ്രോതാക്കള്‍ക്ക് യുക്തിസഹമായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കണം.
  8. വളരെ വ്യക്തമായി തന്നെ ലളിതമായി പ്രസംഗം അവസാനിപ്പിക്കാം.
Advertisement