ഉണക്കമീന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചില സമയങ്ങളില്‍ കടകളില്‍ നിന്നും വാങ്ങുന്ന ഉണക്കമീനുകളില്‍ ഉപ്പ് കൂടുതലായിരിക്കും. ഉപ്പ് കൂടിയ ഉണക്കമീന്‍ പൊരിച്ചാലും കറിവെച്ചാലും പണികിട്ടും.
അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്ക് ഉണക്ക മീനിലെ ഉപ്പ് കുറയാന്‍ ഒരു അടുക്കള വിദ്യ പറഞ്ഞുതരാം. ഉണക്ക മീന്‍ കഴുകുന്ന വെള്ളത്തില്‍ മീനിനൊപ്പം കുറച്ചു പേപ്പര്‍ കഷ്ണങ്ങള്‍ ഇട്ടു വെച്ചാല്‍ അധികമുള്ള ഉപ്പ് കുറയും.
കൂടാതെ ഉണക്ക മീനിന്റെ ഉളുമ്പ് ഗന്ധം മാറിക്കിട്ടാന്‍ കഷണങ്ങള്‍ ആക്കി മുറിച്ച ശേഷം നാരങ്ങ നീരും ഉപ്പും കലര്‍ത്തിയ വെള്ളത്തില്‍ മൂന്ന് മിനിറ്റ് ഇട്ട ശേഷം കഴുകിയെടുക്കുക.