സ്മാര്‍ട്ട്‌ഫോണുകള്‍ ചൂടാകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഫോണ്‍ പൊട്ടിത്തെറിക്കുമോ എന്ന പേടിയും നമുക്ക് ഉണ്ടാകും. ഫോണ്‍ അമിതമായി ചൂടാകാതിരിക്കാന്‍ ചില വഴികള്‍ പരീക്ഷിക്കാവുന്നതാണ്.
ഫോണ്‍ പതിവായി ചൂടാകുകയാണെങ്കില്‍, സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ഉയര്‍ന്ന ബ്രൈറ്റ്‌നസില്‍ ഫോണ്‍ കൂടുതല്‍ നേരം ഉപയോഗിക്കുന്നത് ഒഴിവാക്കണം. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് പരമാവധി വര്‍ധിപ്പിക്കുകയും ത്രീഡി വാള്‍പേപ്പറുകളും മറ്റും ചെയ്യുന്നത് ഫോണിന്റെ ഫങ്ഷനിങ്ങിനു തടസമാണ്.
താങ്ങാനാകാത്ത സ്റ്റോറേജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഫോണ്‍ ചൂടാകുന്നതിനു കാരണമാകും. ഫോണിന്റെ സിപിയു ഓവര്‍ലോഡ് ആണെങ്കില്‍ ഫോണിനെ ഉള്ളില്‍ നിന്ന് ചൂടാക്കുന്നു. കുറഞ്ഞ റാം ശേഷിയില്‍ കൂടുതല്‍ ആപ്പുകള്‍ ഉള്‍കൊള്ളിക്കുന്നത് പലപ്പോഴും ഫോണിനെ ചൂടാക്കും. നിരവധി ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഫോണ്‍ അമിതമായി ചൂടാകുന്നതിനു കാരണമാകുന്നു.
തകരാറിലായ ബാറ്ററിയോ, ചാര്‍ജറോ ഫോണ്‍ അമിതമായി ചൂടാകാന്‍ ഇടയാക്കും. 80% കഴിഞ്ഞ് ചാര്‍ജ് ആകുമ്പോള്‍ തന്നെ ഫോണ്‍ ചാര്‍ജറില്‍ നിന്ന് ഒഴിവാക്കണം. ചാര്‍ജിങ്ങിലെ അശ്രദ്ധ ഫോണ്‍ ചൂടാകാനും തകരാറിലാകാനും കാരണമാകുന്നു. ചാര്‍ജിങ്ങിനിടെ ഫോണ്‍ ചൂടാകുന്നുണ്ടെങ്കില്‍ കുറച്ച് ഇടവേളയെടുത്ത് ചാര്‍ജ് ചെയ്യാം.
ഏറെനേരം നീണ്ടു നില്‍ക്കുന്ന ഗെയിമിങ്, ഓണ്‍ലൈന്‍ വീഡിയോ കാണല്‍ എന്നിവയൊക്കെ ഫോണ്‍ ചൂടാകുന്നതിന് കാരണമാകും. കൂടാതെ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, ഫോണ്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കെയ്സ് ഇല്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് അമിതമായി ചൂടാകുന്ന പ്രശ്നത്തിനിടയാക്കും.