ഒരു കഷ്ണം ഇഞ്ചി ഉണ്ടെങ്കില്‍ കുടവയര്‍ കുറയ്ക്കാന്‍ കഴിയുമോ?….

Advertisement

കുടവയര്‍ കുറയ്ക്കുന്നതിന് നമ്മളില്‍ പലരും ദിനം പ്രതി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. എന്നാല്‍ കൃത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വയര്‍ കുറയുന്നില്ലെന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ വയറു കുറക്കാനുള്ള മാര്‍ഗങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. ഒരു കഷ്ണം ഇഞ്ചി മതി നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍.
ഇഞ്ചിയില്‍ ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും. ശരീരഭാരം കുറക്കാന്‍ മാത്രമല്ല, ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം കൂടിയാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രത്യേക രീതിയില്‍ ഇഞ്ചി ഉപയോഗിക്കുന്നത് തടിയും വയറും കുറക്കാന്‍ ഏറെ ഫലപ്രദമാണ്.

തടി കുറക്കാന്‍ ഇഞ്ചി…
വയര്‍ കുറയ്ക്കാന്‍ ഫലപ്രദമായതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. അതില്‍ ഏറ്റവും എളുപ്പത്തില്‍ ശീലമാക്കാവുന്നതാണ് ഇഞ്ചി ഉള്‍പ്പെടുത്തിയുള്ള പൊടിക്കൈകള്‍.

  1. ഭക്ഷണം കഴിക്കും മുമ്പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇങ്ങനെ കഴിക്കുക. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.
  2. ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
  3. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു കഴിക്കുക. ദിവസവും മൂന്ന് തവണ ഇത് ഉപയോഗിക്കാം. ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചു ചായ ഉണ്ടാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.
Advertisement