മലയാളിയുടെ ഭക്ഷണങ്ങളില്‍ പ്രിയപ്പെട്ടതാണ് പൊറൊട്ട. വേഗത്തില്‍ കഴിച്ചുതീര്‍ക്കാന്‍ സാധിക്കുന്നതിനാലും, വിശപ്പ് കുറയ്ക്കുമെന്നതിനാലും പൊറോട്ട പ്രധാനമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ വലിയ തോതില്‍ കലോറിയും ഫൈബര്‍ മുതലായവയുടെ സാന്നിധ്യമില്ലായ്മയും മൂലം പൊറോട്ട അമിത വണ്ണത്തിലേക്ക് വഴിവെക്കാറുണ്ട്. കൂടാതെ ദഹിക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഇവ ദഹന പ്രശ്്നങ്ങളും ഉണ്ടാക്കും.
എന്നാല്‍ ഇക്കാരണം കൊണ്ട് നമ്മില്‍ പലരുടേയും പ്രിയപ്പെട്ട ഭക്ഷണമായ പൊറോട്ട പാടെ ഒഴിവാക്കേണ്ട കാര്യമില്ല. പൊറോട്ടയ്ക്കൊപ്പം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിയ്ക്കുക്കയും, സാലഡുകള്‍, സവാള എന്നിവ പൊറോട്ടക്കൊപ്പം ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ഒരു മികച്ച ഡയറ്റിലേക്ക് നമ്മെ നയിക്കും.
കൂടാതെ കൃത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് പൊറോട്ട അത്ര അപകടകാരിയല്ലെന്ന തരത്തിലുള്ള പഠനഫലങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നാരുകളോ പ്രോട്ടീനോ മിനറല്‍സോ പൊറോട്ടയില്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഇവകൂടി ശരീരത്തിന് ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ പൊറോട്ടക്കൊപ്പം ഉള്‍പ്പെടുത്തേണ്ടതാണ്.