വിട്ടുമാറാത്ത ചുമയ്ക്ക് വീട്ടില്‍തന്നെ പരിഹാരം കാണാം

Advertisement

നിരന്തരമായി ഉണ്ടാകുന്ന ചുമ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. സാധാരണയായി എട്ടാഴ്ച അഥവാ രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമ എന്നുപറയുന്നത്.
പൊതുവേ രണ്ടു തരത്തിലുള്ള ചുമയാണുള്ളത് കഫത്തോടു കൂടിയതും വരണ്ട ചുമയും. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയുടെ ഭാഗമായാണ് കഫത്തോടുകൂടിയ ചുമ കൂടുതലും ഉണ്ടാകാറുള്ളത്. എന്നാല്‍ വരണ്ട ചുമയ്ക്ക് കാരണം പലതുമാകാം. സാധാരണയായി വരണ്ട ചുമയാണ് വിട്ടുമാറാത്ത ചുമയായി നീണ്ടു നില്‍ക്കുന്നത്. അലര്‍ജി ഉള്ളവരിലും വിട്ടുമാറാത്ത ചുമ കാണാറുണ്ട്. ഇഛജഉ ഉള്ളവരിലും വിട്ടുമാറാത്ത ചുമയും, ശ്വാസതടസ്സവും ഉണ്ടാകാറുണ്ട്.

രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ ഉള്ളവര്‍ ശരിയായ ടെസ്റ്റുകള്‍ നടത്തി അതിന്റെ കാരണം കണ്ടെത്തി ചിക്ത്‌സിക്കുകയാണ് വേണ്ടത്.

വിട്ടുമാറാത്ത ചുമയ്ക്ക് ചില പൊടികൈകള്‍

വരണ്ട ചുമ നിയന്ത്രിക്കാന്‍ ദിവസവും ഒന്നോ മൂന്നോ തവണ തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിക്കുക. ഒരു കപ്പ് ചൂടുവെള്ളത്തിലോ ഹെര്‍ബല്‍ ടീയിലോ തേന്‍ ചേര്‍ത്ത് ദിവസത്തില്‍ രണ്ടുതവണ കുടിക്കാം.
സന്ധിവാതം മുതല്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരെ ചികിത്സിക്കാന്‍ കഴിയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുര്‍വേദ ഔഷധമാണ് മഞ്ഞള്‍. ചൂടുള്ള പാലിലോ മറ്റേതെങ്കിലും ചൂടുള്ള പാനീയത്തിലോ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിക്കാം. ദിവസവും മൂന്നു പ്രാവശ്യം ഒരു കപ്പ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഇഞ്ചിപ്പൊടി ചേര്‍ത്ത് കുടിക്കാം. പകരമായി, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീരും തേനും കലര്‍ത്തി ദിവസത്തില്‍ രണ്ടു തവണ കഴിക്കുക. ചെറുചൂടുള്ള ഉപ്പ് വെള്ളം വച്ച് തൊണ്ടയില്‍ ആവി പിടിക്കുക. ഉപ്പുവെള്ളം വച്ചു ഗാര്‍ഗ്ലിംഗ് ചെയ്യുക.

Advertisement