അടുക്കള ജോലി ഇനി എളുപ്പമാക്കാം…. ചില പൊടിക്കൈകളിതാ….

Advertisement

അടുക്കള ജോലികള്‍ തീര്‍ക്കാന്‍ പല വീട്ടമ്മമാരും ചില്ലറയൊന്നുമല്ല കഷ്ടപ്പെടുന്നത്. എന്നാല്‍ അടുക്കളയിലെ ജോലികള്‍ എളുപ്പത്തിലാക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ പരിചയപ്പെടാം….

  1. മോരിന് പുളി കുറക്കാന്‍ അതില്‍ കുറച്ച് ഉപ്പും പച്ചമുളകും ഇട്ടാല്‍ മതി.
  2. ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍ മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ ചേര്‍ക്കണം.
  3. റവ ഉപ്പുമാവ് തയ്യാറാക്കുമ്പോള്‍ അല്‍പം എണ്ണ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട പിടിക്കില്ല.
  4. തേങ്ങ ചിരവുന്നതിനു മുന്‍പ് അല്‍പനേരം ഫ്രീസറില്‍ വെച്ച ശേഷം ചിരകിയാല്‍ തേങ്ങ പൊടിയായി ലഭിക്കാം.
  5. മുട്ട പൊരിക്കുമ്പോള്‍ അല്‍പ്പം കടല പൊടിയും ചേര്‍ത്താല്‍ രുചി കൂടും.
  6. വെളിച്ചെണ്ണ കേടാവാതിരിക്കാന്‍ രണ്ട് കുരുമുളക് ഇട്ടുവെയ്ക്കാം
  7. ബിസ്‌ക്കറ്റ് തണുത്ത് പോവാതിരിക്കാന്‍ ഇത് സൂക്ഷിക്കുന്ന പാത്രത്തില്‍ ഒരു ബ്രെഡ് ഇട്ടുവെയ്ക്കാം
  8. അച്ചാറില്‍ വിനാഗിരിക്ക് പകരം വാളന്‍ പുളി ചേര്‍ക്കാം.
  9. ഉരുളക്കിഴങ്ങ്, ചേന എന്നിവ വറുക്കുമ്പോള്‍ ഉപ്പ് വെള്ളം ചെറുതായി തളിച്ചാല്‍ മൊരിഞ്ഞ് കിട്ടും
  10. കറിയില്‍ ഉപ്പ് കൂടിയാല്‍ ചിരവിയ തേങ്ങയും ഒരു നുള്ള് ജീരകവും ചേര്‍ക്കുക
  11. ഉള്ളി വാങ്ങിച്ച് വന്നാലുടന്‍ 3 മണിക്കൂര്‍ വെയിലത്ത് വെയ്ക്കുക. ഏറെ നാള്‍ കേടാവാതെയിരിക്കും.
Advertisement