മീന്‍ കേടുവരാതെ എത്രനാള്‍ വേണമെങ്കിലും സൂക്ഷിക്കാം… ഇതാ ചില പൊടിക്കൈകള്‍

Advertisement

മീന്‍ കേടു വരാതെ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ പലര്‍ക്കും പല സംശങ്ങള്‍ ഉണ്ടാകാം. ഫ്രിഡ്ജില്‍ വച്ചാലും ഫ്രഷ്നസോടെ ഇരിക്കണമെന്നില്ല. ഇതാ, മീന്‍ ഒരുപാട് നാള്‍ കേടു വരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍….

മീന്‍ വൃത്തിയാക്കി ഉപ്പു വെള്ളത്തില്‍ കഴുകി ഫ്രീസറില്‍ വച്ചാല്‍ ഫ്രഷ്നസോടെ ഇരിക്കും. വായു സഞ്ചാരമില്ലാത്ത പാത്രത്തില്‍ വേണം മീന്‍ സൂക്ഷിക്കാന്‍.
മീന്‍ വിനാഗിരി വെള്ളത്തില്‍ കഴുകി സൂക്ഷിച്ചാല്‍ ഒരു മാസം വരെ കേടാകാതെയിരിക്കും.

ആദ്യം മീന്‍ നന്നായി കഴുകി വൃത്തിയാക്കിയെടുത്ത് കഷ്ണങ്ങളാക്കണം. അടുത്തതായി മറ്റൊരു പാത്രത്തില്‍ കുറച്ച് വെള്ളമടുത്ത് അതില്‍ ഉപ്പ് ചേര്‍ത്തതിനുശേഷം നന്നായി അലിയിച്ചെടുക്കണം. ഇനി മീന്‍ ഈ വെള്ളത്തില്‍ അഞ്ചുമിനിട്ട് നേരത്തേയ്ക്ക് ഇട്ടുവയ്ക്കണം. അഞ്ചുമിനിട്ട് കഴിഞ്ഞ് മീന്‍ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയിട്ട് അതില്‍ അല്‍പ്പം മുളകുപൊടി, കുറച്ചു മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യണം.ഇങ്ങനെ ചെയ്ത മീന്‍ ഫ്രിഡ്ജില്‍ എത്ര നാള്‍ വേണമോ സൂക്ഷിച്ച് ഉപയോഗിക്കാം. മീന്‍ വാങ്ങുമ്പോഴുണ്ടായിരുന്ന അതേ ഫ്രഷ്നെസും രുചിയും ഇങ്ങനെ ചെയ്യുമ്പോള്‍ എത്ര ദിവസം കഴിഞ്ഞാലും നിലനില്‍ക്കും. മീന്‍ കറി വയ്ക്കുമ്പോഴോ പൊരിക്കാന്‍ എടുക്കുമ്പോഴോ സാധാരണ ചെയ്യുന്നതുപോലെ മസാല ചേര്‍ത്ത് തയ്യാറാക്കാം.

Advertisement