സ്റ്റൗ കത്തുന്നില്ലേ…? കരിപിടിച്ച ഗ്യാസ് ബര്‍ണര്‍ എങ്ങനെ വേഗത്തില്‍ വൃത്തിയാക്കാം

Advertisement

വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വിറകടുപ്പുകള്‍ പുറത്തായതോടെ ഗ്യാസ് അടുപ്പുകളാണ് ഭൂരിഭാഗം വീടുകളിലും ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു നേരം പാചകം ചെയ്യുന്നതിനേക്കാള്‍ കഷ്ടപ്പാടാണ് അടുപ്പ് വൃത്തിയാക്കാന്‍. കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ഓരോ മാസവും ഗ്യാസ് സ്റ്റൗവിന്റെ തീജ്വാല മന്ദഗതിയിലാകുന്നതായി കാണാം. വാസ്തവത്തില്‍, ഉപകരണത്തിലെ എണ്ണ, ഈര്‍പ്പം, അഴുക്ക് എന്നിവയുടെ പാളികള്‍ (പ്രതിദിന പാചകം കാരണം) തീജ്വാല പുറത്തേക്ക് വരുന്ന ദ്വാരങ്ങളെ അടയ്ക്കുന്നതാണിതിന് കാരണം. കൃത്യമായ ഇടവേളകളില്‍ ബര്‍ണര്‍ വൃത്തിയാക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ല. എന്നാല്‍ എങ്ങനെ ബര്‍ണര്‍ വൃത്തിയാക്കാം എന്ന് പലര്‍ക്കും അറിയില്ല.

ഗ്യാസ് ബര്‍ണര്‍ എങ്ങനെ വൃത്തിയാക്കാം
ഒരു പാത്രത്തില്‍ ചെറുചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് വിനാഗിരി ചേര്‍ക്കുക. വിനാഗിരിക്ക് പകരം നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കാനുള്ള ബര്‍ണറുകള്‍ പാത്രത്തില്‍ വയ്ക്കുക. പാത്രത്തില്‍ നാരങ്ങയുടെ തോട് ചേര്‍ക്കുക. ഈ ഘട്ടം ഓപ്ഷണല്‍ ആണ്. ഇത് രാത്രി മുഴുവന്‍ അല്ലെങ്കില്‍ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറെങ്കിലും കുതിര്‍ക്കാന്‍ അനുവദിക്കുക. ശേഷം ഒരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച്, ബര്‍ണറുകള്‍ വൃത്തിയാക്കുക. കുറച്ച് ഡിഷ് വാഷിംഗ് ജെല്‍ ചേര്‍ത്ത് വീണ്ടും സ്‌ക്രബ് ചെയ്യുക. ടൂത്ത്പിക്ക് അല്ലെങ്കില്‍ പിന്‍ ഉപയോഗിച്ച് ദ്വാരങ്ങള്‍ (ബര്‍ണറില്‍) വ്യത്തിയാക്കുക. ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കുക. ശേഷം നിങ്ങള്‍ക്ക് പുതിയത് പോലെ തോന്നിക്കുന്ന ഒരു വൃത്തിയുള്ള ഗ്യാസ് ബര്‍ണര്‍ ലഭിക്കും.

Advertisement