വെള്ള ഷൂസ് വൃത്തിയാക്കി എടുക്കാനുള്ള എളുപ്പ വഴി ഇതാ…..

Advertisement

ഏതു വസ്ത്രത്തിന്റെ കൂടെ ധരിച്ചാലും സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നവയാണ് വൈറ്റ് സീക്കേഴ്‌സ് (വെള്ള ഷൂ). മാത്രമല്ല വെള്ള നിറമായതു കൊണ്ട് ഏതു നിറത്തിലുള്ള വസ്ത്രത്തിന്റെ കൂടെയും അണിയാം.
പക്ഷെ വെള്ള ഷൂസ് വൃത്തിയാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പെട്ടെന്ന് അഴുക്കു പറ്റുന്നതിനാല്‍ ഓരോ പ്രാവശ്യവും ഉപയോഗിച്ചതിനു ശേഷം വൃത്തിയാക്കേണ്ടി വരുന്നു. ചില സമയങ്ങളില്‍ എത്ര തന്നെ വൃത്തിയാക്കിയാലും അതേ വെള്ള നിറം തിരിച്ചുകിട്ടണമെന്നുമില്ല. എന്നാല്‍ ഇതിനൊരു എളുപ്പ വഴിയുണ്ട്. സമയവും ലാഭിക്കാം, വെള്ള നിറം തിരിച്ചു ലഭിക്കുകയും ചെയ്യും.
വെള്ള നിറത്തിലുള്ള ടൂത്ത് പേസ്റ്റ്, ബേക്കിങ്ങ് സോഡ, ചെറു ചൂടുവെള്ളം എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇതു ടൂത്ത്‌പോസ്റ്റ് ഉപയോഗിച്ച് ഷൂസില്‍ മുഴുവനായും തേച്ചു കൊടുക്കാം. അവസാനം തുണി ഉപയോഗിച്ച് തുടച്ചെടുത്താല്‍ ഷൂസ് നല്ല വൃത്തിയായി കിട്ടും.

Advertisement