മഴക്കാലമായതോടെ കൊതുകുശല്യം രൂക്ഷമായിരിക്കുകയാണ്. ഒപ്പം അനുബന്ധമായ പല വൈറൽ പനികളും. കൊതുകിനെ തുരത്താന്‍ വീട്ടില്‍ ചെയ്യേണ്ട ചില നാടൻ പ്രയോഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സന്ധ്യാസമയത്ത് വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റാന്‍ സഹായിക്കും.വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.
ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. അതിനാല്‍ ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.
കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇതിനായി ഇവ തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റിയേക്കാം.