എളുപ്പത്തിൽ മിക്സി വൃത്തിയാക്കാം… ഇങ്ങനെ ചെയ്തു നോക്കു… ജാറിലെ കറകളും മാറ്റാം

Advertisement

മിക്സിയുടെ ബ്ലേഡുകൾക്കിടയിൽ ആഹാരാവശിഷ്ടങ്ങളിരുന്നു പഴകുന്നത് അണുബാധയ്ക്ക് ഇടയാക്കും. ഓരോ തവണ ഉപയോഗിച്ചതിനുശേഷവും മിക്സിയും ബ്ലേഡും നന്നായി കഴുകി വൃത്തിയാക്കണം.

∙ മാവ് അരച്ചതിനുശേഷം ജാർ വൃത്തിയാക്കാൻ രണ്ടോ മൂന്നോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡും ചെറുചൂടു വെള്ളവും ചേർത്ത് അടിക്കുക. പി ന്നീട് നല്ല വെള്ളമുപയോഗിച്ച് ഒന്നുകൂടി അടിച്ചശേഷം കഴുകിയെടുക്കു ക. ബ്ലേഡിനിടയില്‍ പറ്റിയിരിക്കുന്ന അവശിഷ്ടങ്ങൾ നീങ്ങാൻ ഇതു സ ഹായിക്കും.

∙ ജാറിനുള്ളിൽ അൽപം എണ്ണ പുരട്ടിയശേഷം മസാലയും മറ്റും അടിച്ചാൽ മസാലയുടെ നിറം ജാറിൽ പറ്റിപ്പിടിക്കില്ല.

∙ കട്‌ലറ്റിനുള്ള ഇറച്ചി മിൻസ് ചെയ്തശേഷം അതേ ബൗളിൽ ഒരു കഷ്ണം റൊട്ടി പൊടിച്ചാൽ ഇറച്ചിയുടെ അംശം നീങ്ങിക്കിട്ടും.

∙ മിക്സിയുടെ ബൗളിനുള്ളിലെ ദുർഗന്ധം മാറാൻ പുതിനയിലയോ നാരങ്ങാത്തൊലിയോ ഇട്ട് അടിക്കുക.

∙ രണ്ടു വലിയ സ്പൂൺ വിനാഗിരിയും അൽപം വെള്ളവും മിക്സിയുടെ ജാറിലാക്കി അടിക്കുക. ഇനിയിതു വെള്ളമൊഴിച്ചു ക ഴുകുക. മിക്സിയുടെ ജാർ മാത്രമല്ല ബോഡിയും ഈ വിനാഗിരി മിശ്രിതം ഉപയോഗിച്ചു കഴുകാം.

Advertisement