മുടി ഇടതൂര്‍ന്ന് വളരാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇതാ…..

Advertisement

തലയിലെ എണ്ണമെഴുക്കും അഴുക്കും കളഞ്ഞ് മുടി പട്ടുപോലെ തിളങ്ങാന്‍ ഇതാ ചില പ്രകൃതിദത്തമാര്‍ഗങ്ങള്‍….
ഉഴുന്നുമാവ് തലയില്‍ തേച്ചുപിടിപ്പിച്ചശേഷം ചീവയ്ക്കാപ്പൊടി ഉപയോഗിച്ച് കഴുകിയാല്‍ തലമുടിയില്‍ അധികമുള്ള എണ്ണമയം നീങ്ങും. അല്‍പ്പം ഉലുവ ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് ഇത് അരച്ചെടുത്തു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും കൂട്ടിക്കലര്‍ത്തി തലയില്‍ പുരട്ടിയശേഷം പതിനഞ്ചു മിനിറ്റു കഴിഞ്ഞു കഴുകിക്കളയുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ അഴുക്കും മെഴുക്കും ഇളകുന്നതോടൊപ്പം മുടി പട്ടുപോലെ മൃദുലമാകും. അരക്കപ്പ് ചീവയ്ക്കാപ്പൊടി ആറു കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം തോര്‍ത്തുകൊണ്ട് അരിച്ചെടുക്കുക. ഷാംപൂവിനു പകരമായി ഇതു തലയില്‍ തേച്ചു കുളിക്കാം. ചെമ്പരത്തിയുടെ തളിരിലകള്‍ ശേഖരിച്ച് ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. അടുത്ത ദിവസം അതേ വെള്ളത്തില്‍ ഇലകള്‍ അരച്ചു പിഴിഞ്ഞെടുക്കുക. ഒന്നാംതരം താളി തയാറായിരിക്കുന്നു. കുറുന്തോട്ടി വേരോടെ പറിച്ചെടുത്ത് നന്നായി കഴുകിയശേഷം അരച്ചെടുക്കുക. ഇതു തലയില്‍ തേച്ചു കുളിച്ചാല്‍ മുടി പൊഴിച്ചില്‍ അകലും.
തലമുടി വരണ്ട് ചകിരിനാരുപോലെയായാല്‍ മുടിയുടെ മനോഹാരിത തിരികെ നേടാന്‍ മാര്‍ഗമുണ്ട്. മുട്ടയുടെ വെള്ള പതച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് കുളിക്കും മുന്‍പ് തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യണം. കറ്റാര്‍ വാഴയും കയ്യോന്നിയും സ്ഥിരമായി തലയില്‍ തേച്ചു കുളിച്ചാല്‍ മുടി സമൃദ്ധമായി വളരും. ഇവ ഉപയോഗിച്ച് എണ്ണ കാച്ചിത്തേക്കുന്നതും ഗുണം ചെയ്യും. മുട്ടയുടെ മഞ്ഞക്കരുവും കറ്റാര്‍ വാഴപ്പോള അരച്ചെടുത്തതും സമം ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ തലമുടിക്കു തിളക്കമേറും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here