തടി കൊണ്ടുണ്ടാക്കിയ അടുക്കള സാമഗ്രികള്‍ എങ്ങനെ വൃത്തിയാക്കണം…

Advertisement

അടുക്കളയിലെ സ്ലാബ്, സിങ്ക്, സ്റ്റൗ തുടങ്ങിയടമൊക്കെ വെള്ളവും ഡിറ്റര്‍ജന്റുമൊക്കെ ഉപയോഗിച്ച് നാം വൃത്തിയാക്കാറുണ്ട്. എന്നാല്‍ തടി കൊണ്ടുണ്ടാക്കിയ അടുക്കള സാമഗ്രികള്‍ എങ്ങനെ വൃത്തിയാക്കണം എന്ന് പലര്‍ക്കും അറിയില്ല. തടിയിലുള്ള പാത്രങ്ങള്‍, സ്പൂണുകള്‍, കട്ടിങ് ബോര്‍ഡ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാന്‍ ചില ടിപ്‌സ് നോക്കാം….

ഒന്ന്…
തടിയിലുള്ള പാത്രങ്ങള്‍ ആദ്യം സോപ്പ് വെള്ളത്തില്‍ (ചെറുചൂടുള്ള) കഴുകാം. ഇനി ഇതിലേയ്ക്ക് കുറച്ച് ഉപ്പ് വിതറാം. ശേഷം പകുതി അരിഞ്ഞ നാരങ്ങ കൊണ്ട് നന്നായി മസാജ് ചെയ്യാം. ഉപ്പ് മുഴുവന്‍ അലിയുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.

രണ്ട്…
പാത്രങ്ങളിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ നാരങ്ങാ നീര് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. അതിനാല്‍ തടിയിലുള്ള പാത്രങ്ങള്‍ ആദ്യം ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. ശേഷം അതിലേയ്ക്ക് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് നന്നായി കഴുകിയെടുക്കാം.

മൂന്ന്…
ബേക്കിങ്ങ് സോഡയും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ച് ഇവ വൃത്തിയാക്കുന്നതും ഏറെ ഗുണം ചെയ്യും.

നാല്…
ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുക്കുക. ഇനി ഇതിലേക്ക് വിനാഗിരി ഒഴിക്കുക. ശേഷം ഇതിലേയ്ക്ക് തടിയിലുള്ള അടുക്കള സാമഗ്രികള്‍ ഒരു രാത്രി മുഴുവനും മുക്കി വയ്ക്കാം. പാത്രങ്ങളിലെ ദുര്‍ഗന്ധം അകറ്റാനും അവ വൃത്തിയാകാനും ഇത് സഹായിക്കും.

Advertisement