അടുക്കളയിൽ കഞ്ഞി വെള്ളമുണ്ടോ, മുഖം വെട്ടിത്തിളങ്ങും

Advertisement

സൗന്ദര്യത്തിന് പല വഴികളും തേടുന്നവരുണ്ട്. മുഖത്തിന് നിറം, തിളക്കം, മൃദുത്വം, ചുളിവുകളും പാടുകളും ഇല്ലാതിരിയ്ക്കുക, കരുവാളിപ്പ് മാറുക, പിഗ്മെന്റേഷൻ പ്രശ്‌നങ്ങളും മുഖക്കുരുവും ഇത്തരം കലകളും ഇല്ലാതിരിയ്ക്കുക തുടങ്ങിയ പല കാര്യങ്ങളും ഇതിൽ പെടുന്നു. ഇത്തരം കാര്യങ്ങൾക്കായി പലരും കൃത്രിമ വഴികളെ ആശ്രയിക്കുന്നു. പരസ്യത്തിൽ കാണുന്ന ഉൽപന്നങ്ങൾക്ക് പുറകേ പോകുന്നവരുണ്ട്. വിലയേറിയ മെഡിക്കൽ ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നവരുണ്ട്. എന്നാൽ ഇവയിൽ ചിലതെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുളളവയാണ്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന രീതിയിലെ ഫലം നൽകുന്ന തരം. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ പ്രയോഗിയ്ക്കാവുന്ന വഴികൾ പലതുമുണ്ട്. ഇതിൽ ഒന്നാണ് കഞ്ഞിവെള്ളം.

കഞ്ഞിവെള്ളം നാം പൊതുവേ കാര്യമായി ഉപയോഗിയ്ക്കാറില്ല. ഇത് ചോറുണ്ടാക്കിയ ശേഷം ഊറ്റിക്കളയും. കഞ്ഞി കുടിയ്ക്കുന്നവർ വെള്ളം ചേർത്ത് ഉപയോഗിയ്ക്കാറുണ്ട്. കഞ്ഞിവെള്ളം പോഷകസമൃദ്ധമായതിനാൽ ഇത് കുടിയ്ക്കുന്നതും നല്ലതാണ്. പണ്ടത്തെ ആരോഗ്യമുള്ള തലമുറയുടെ ഒരു ആരോഗ്യവഴിയായിരുന്നു ഇത്. വൈറ്റമിൻ ബി അടക്കമുള്ള പല ഗുണങ്ങളും ഇതിനുണ്ട്. പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട് കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല, ചർമ, മുടി പരിപാലനത്തിനും ഏറെ ഗുണം നൽകുന്ന ഒന്നാണ്. ധാരാളം ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതാണ് കാര്യമായ ഗുണം നൽകുന്നത്. കഞ്ഞിവെള്ളം പല രീതിയിലും ഫേസ്പായ്ക്കുകളിൽ ഉപയോഗിയ്ക്കാം. ഇതൊന്നും ചെയ്തില്ലെങ്കിൽ തന്നെയും ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്. നമുക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഏറ്റവും സിംപിളായ വഴിയാണിത്.

കഞ്ഞിവെള്ളം നല്ലൊരു സ്‌കിൻ ടോണറാണ്. ഇതിന് ചർമത്തിന് തിളക്കവും മിനുസവും നൽകാൻ സാധിയ്ക്കും. ഇത് ചർമത്തിന് സ്വാഭാവിക ഈർപ്പം നൽകുന്നു. വരണ്ട ചർമത്തിന് ഈർപ്പം നൽകാൻ ഇതേറെ നല്ലതാണ്. ഇതിലെ പ്രോട്ടീനുകൾ ചർമത്തിന് നല്ല ഗുണങ്ങൾ നൽകുന്നു ചർമകോശങ്ങളെ ഈർപ്പമുള്ളതാക്കുന്നു. ഇതിലൂടെ മുഖത്തിന്റെ തിളക്കവും മിനുസവും നില നിൽക്കുകയും ചെയ്യുന്നു. കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണവിദ്യകൾ ലോകപ്രശസ്തമാണ്. ഇവർ ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴികളിൽ ഒന്നാണിത്. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചർമത്തിനായി ഇവർ പരീക്ഷിയ്ക്കുന്ന ഒരു വഴിയാണ് ഇത്.

മുഖത്തുണ്ടാകുന്ന പാടുകൾ, പ്രത്യേകിച്ചും കറുത്ത പാടുകൾ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരവഴിയാണ് കഞ്ഞിവെള്ളം. ഇത് ദിവസവും കുറച്ചുകാലം അടുപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകൾ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇത് ചർമ സുഷിരങ്ങളെ ക്ലീൻ ചെയ്യുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നതു തടയുന്നു. ചർമത്തിന് നിറം വർദ്ധിപ്പിയ്ക്കാനും കഞ്ഞി വെള്ളവും അരി കഴുകിയ വെള്ളവുമെല്ലാം ഏറെ നല്ലതാണ്.

മുഖത്തെ ടാൻ മാറാൻ പുളിപ്പിച്ച കഞ്ഞിവെള്ളം ഏറെ നല്ലതാണ് വെയിലിൽ പോയി വന്നാൽ മുഖം കരുവാളിയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് ഇത്. വെയിലേറ്റ് ചർമത്തിനുണ്ടാകുന്ന കരുവാളിപ്പ് മാത്രമല്ല, നീറ്റൽ പോലുള്ള തോന്നൽ അകറ്റാനും ഇത് നല്ലതാണ്. ചർമത്തിലുണ്ടാകുന്ന തടിപ്പും ചുവപ്പും അലർജി പ്രശ്‌നങ്ങളുമെല്ലാം മാറാൻ ഇതേറെ ഗുണകരമാണ്. കണ്ണിന് തിളക്കം നൽകാനും ക്ഷീണം മാറാനുമെല്ലാം മികച്ചൊരു വഴിയാണിത്.തണുപ്പിച്ച കഞ്ഞിവെള്ളത്തിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കുന്നത് കൺതടത്തിലെ കറുപ്പിന് ഏറെ നല്ലതാണ്. ഫെയർനസ് ക്രീമിന്റെ ഗുണം നൽകുന്ന ഒന്ന്കൂടിയാണ് ഇത്. മുഖത്തിന് നിറം നൽകാനും ഇത് നല്ലതാണ്. കഞ്ഞിവെള്ളത്തിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്.

Advertisement