മുഖത്തെ കറുത്ത പാടും കുത്തും കളയാൻ ഇതാ ഒരു അടുക്കള സൂത്രം

Advertisement

മുഖത്തെ പിഗ്മെന്റേഷനും കറുത്ത പാടുകളും തടയാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളില്‍ ഒന്ന് പരീക്ഷിച്ചുനോക്കാം.
മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ട സൗന്ദര്യപ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുതല്‍ കൂടുതല്‍ വെയില്‍ ഏല്‍ക്കുന്നതും പോഷകാഹാരക്കുറവുമെല്ലാം ഇതിന് കാരണമാകുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്.

​ഇരട്ടിമധുരം​

ഇതിന് സഹായിക്കുന്ന ഒരു വഴിയെക്കുറിച്ചറിയാം. ഇതിന് വേണ്ടത് ഇരട്ടിമധുരം, പാല്‍ എന്നിവയാണ്. ഇരട്ടിമധുരം അഥവാ ലിക്കോറൈസ് ഒരു ആയുര്‍വേദ മരുന്നാണ്. ഇതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇരട്ടിമധുരം പൊടി വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ആയുര്‍വേദ കടകളില്‍ നിന്നും ഇതു വാങ്ങി ഉണക്കിപ്പൊടിയ്ക്കുക. നല്ല ശുദ്ധമായവ തന്നെ വേണം, ഉപയോഗിയ്ക്കുവാന്‍.മുഖത്തിന് നിറം നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതു തടയാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതു വഴി മുഖത്തിന് പ്രായാധിക്യം തോന്നുന്നതു തടയാനുള്ള വഴി കൂടിയാണിത്.

​പാല്‍ ​

പാല്‍ പല ആരോഗ്യഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യഗുണങ്ങളുമുള്ള ഒന്നാണ്. നല്ലൊരു മോയിസ്ചറൈസറാണ് ഇത്. ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് ഉള്ളില്‍ നിന്നും പോഷണം നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മത്തിലെ ചുളിവുകളും പാടുകളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്.

ഈ കൂട്ട് തയ്യാറാക്കാന്‍ ​

ഈ കൂട്ട് തയ്യാറാക്കാന്‍ ഇരട്ടിമധുരം പൊടിച്ചതില്‍ അല്‍പം പാല്‍ ചേര്‍ത്തിളക്കി മിശ്രിതമാക്കണം. മുഖം കഴുകിത്തുടച്ച് ഈ മിശ്രിതം മുഖത്തിടണം. ഇത് 20 മിനിറ്റിന് ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ചെയ്യാം. അല്‍പനാള്‍ അടുപ്പിച്ച് ചെയ്താല്‍ ഗുണം ലഭിയ്ക്കും. മുഖത്തെ കറുത്ത പാടുകളും പുള്ളികളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് ഇത്.