മുടിയുടെ ആരോ​ഗ്യ സംരക്ഷണത്തിന് ഹെന്ന, ഇങ്ങനെ ഹെന്ന പുരട്ടി നോക്കൂ

Advertisement

മുടി സംരക്ഷണത്തില്‍ പലപ്പോഴും പറഞ്ഞ് കേള്‍ക്കുന്ന പേരാണ് ഹെന്നയെന്നത്. ഇത് മുടിയുടെ ആരോഗ്യത്തിനും നര മാറാനുമെല്ലാം നല്ലതാണെന്നാണ് പൊതുവേ കേള്‍ക്കുന്നത്. പലരും, സ്ത്രീ പുരുഷന്മാരുള്‍പ്പെടെ അനുവര്‍ത്തിയ്ക്കുന്ന വഴിയാണിത്. മുടിയില്‍ ഹെന്ന പുരട്ടുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പല രീതിയിലും പല രൂപത്തില്‍, പല മിശ്രിതങ്ങളാക്കി മുടിയില്‍ ഹെന്ന പുരട്ടന്നത് പല ഗുണങ്ങളും നല്‍കും. എന്തെല്ലാം തരത്തിലാണ് ഹെന്ന മുടിയില്‍ പുരട്ടേണ്ടത് എന്നറിയാം.

​ മുടി കൊഴിച്ചിൽ​

താരന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഹെന്നമാത്രമല്ല, അത് വീണ്ടും ഉണ്ടാവുന്നത് പ്രതിരോധിക്കാനും സഹായിക്കും. തലയോട്ടിയിലെ സ്വാഭാവിക അസിഡിറ്റി ബാലൻസ് പുന:സ്ഥാപിക്കാൻ ഹെന്നയ്ക്ക് പ്രത്യേക കഴിവുണ്ട്. ബാക്ടീരിയ, ഫംഗസ്, താരൻ എന്നിവ ഇല്ലാതെ മുടി കൊഴിച്ചിൽ തടയാനിത് സഹായിക്കും. കടുക് എണ്ണയോടൊപ്പം ഉലുവ പേസ്റ്റും മൈലാഞ്ചി പൊടിയും ചേർത്ത് മിക്സ് ചെയ്യാം. ഇത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് 30 മിനിറ്റിനു ശേഷം കഴുകുക.

സ്വാഭാവിക ഹെയര്‍ ഡൈ ​

സ്വാഭാവിക ഹെയര്‍ ഡൈ ആയി ഹെന്ന ഉപയോഗിയ്ക്കാം. രാസപദാർത്ഥങ്ങൾ കലർന്ന മറ്റു ചായങ്ങളെയും ഹെയർ ഡൈകളേയും കണക്കിലെടുക്കുമ്പോൾ തലമുടിയിൽ ഉണ്ടാവുന്ന നാശനഷ്ടങ്ങളെ പൂർണമായും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഹെന്ന ഹെയർ പാക്ക്. കലർപ്പ് ഒന്നുമില്ലാതെ ശുദ്ധമായ രീതിയിൽ ഹെന്ന ഉപയോഗിച്ചാൽ മുടിക്ക് ബ്രൗൺ – ചുവപ്പ് നിറം ലഭിക്കും. മൈലാഞ്ചി പൊടി, തേൻ, മുട്ട എന്നിവ മിക്സ് ചെയ്ത് ഒരു ഇരുമ്പു പാത്രത്തിൽ സൂക്ഷിക്കുക. ഈ മിശ്രിതം തലയോട്ടിയിലല്ല മറിച്ച് മുടിയിഴകളിലാണ് തേച്ചുപിടിപ്പിക്കേണ്ടത്. ഇത് ഉണങ്ങാൻ അനുവദിച്ച ശേഷം കഴുകി കളയുമ്പോൾ മുടിക്ക് നല്ല നിറം ലഭിക്കും. രണ്ടാം ദിവസം ഇന്‍ഡിഗോ പൗഡര്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി മുടിയില്‍ പുരട്ടി 1 മണിക്കൂര്‍ ശേഷം കഴുകാം.

​മുടിയ്ക്ക് തിളക്കം നല്‍കാനും​

മുടിയ്ക്ക് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനും അറ്റം പിളരുന്നത് തടയാനും താഴെ പറയുന്ന രീതിയില്‍ ഹെന്ന ഉപയോഗിയ്ക്കാം.മൈലാഞ്ചി പൊടി, ഒരു മുട്ട, അവോക്കാഡോ ഓയിൽ എന്നിവ മിക്സ് ചെയ്തുകൊണ്ട് മിശ്രിതം തയ്യാറാക്കുക. വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടുക. ഇത് തേച്ചുപിടിപ്പിച്ച് ഏകദേശംഅര മണിക്കൂര്‍ ശേഷംഇളം ചൂടുള്ള വെള്ളത്തിൽ വേണം ഇത് കഴുകിക്കളയാൻ.വാഴപ്പഴവും ഹെന്ന പൗഡറും ചേര്‍ത്തുപയോഗിയ്ക്കുന്നതും ഏറെ ഗുണം നല്‍കുന്നു.

​മുടി കൊഴിച്ചില്‍ തടയാനും​

മുടി കൊഴിച്ചില്‍ തടയാനും ഹെന്ന ഉപയോഗിയ്ക്കാം. ഇത് മുടിവേരുകള്‍ക്ക് ബലം നല്‍കുന്നു. കുറച്ച് കടുക് എണ്ണയും കുറച്ച് മൈലാഞ്ചി ഇലയും ചേർത്ത് ഏഴു മുതൽ എട്ട് മിനിറ്റ് വരെ തിളപ്പിക്കുക. മുടി കൊഴിച്ചിൽ തടയാനായി ഈ എണ്ണ തലയോട്ടിയിലും തലമുടിയിലും ആഴ്ചയിൽ രണ്ടുതവണ വീതം മസാജ് ചെയ്യുക. എള്ളെണ്ണയും മൈലാഞ്ചി പൊടിയും ചേർത്ത മിശ്രിതം ഏകദേശം 10 മിനിറ്റ് നേരം തിളപ്പിക്കാം. ഇതും ഉപയോഗിയ്ക്കാവുന്നതാണ്. മുടി വളരാനും കൊഴിച്ചില്‍ നിര്‍ത്താനും ഇത് സഹായിക്കും.

Advertisement