മീന്‍ മുറിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മീന്‍ മുറിച്ച ശേഷമുള്ള ആ മണം. എത്ര കൈ കഴുകിയാലും ആ മണം കൈയില്‍ നിന്നും മാറില്ല.
വെളിച്ചെണ്ണ തടവിയാലും മഞ്ഞപ്പൊടി ഇട്ടാലും കൈയില്‍ മിന്നും മീനിന്റെ മണം മാറാന്‍ കുറച്ച് പാടാണ്. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് വിഷമിക്കേണ്ട. കൈയില്‍ നിന്നും മീനിന്റെ മണം മാറാന്‍ ഒരു എളുപ്പ വഴിയുണ്ട്.
മീന്‍ മുറിച്ചതിനു ശേഷം കൈയിലെ ദുര്‍ഗന്ധം പോകാന്‍ കുറച്ചു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകിയാല്‍ മതിയാകും. കൂടാതെ നാരങ്ങയുടെ തൊലികൊണ്ടു തുടച്ചാല്‍ മീന്‍ മുറിച്ച കത്തികളിലും വിരലുകളിലും നിന്ന് മീനിന്റെ മണം മാറിക്കിട്ടും.