ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ഇത് ഫലപ്രദമാണ്. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വായനാറ്റം മാറ്റാനും ഗുണകരമാണ്.
പഞ്ഞി നാരങ്ങാനീരില്‍ മുക്കി പല്ലില്‍ പുരട്ടുന്നത് പല്ലിലെ മഞ്ഞനിറം മാറ്റാന്‍ സഹായിക്കും. എന്നാല്‍ അതിനുശേഷം പല്ല് ബ്രഷ് ചെയ്യാന്‍ മറക്കരുത്.
പഴം കഴിച്ച് കളയുന്ന പഴത്തൊലി പല്ല് വെളുപ്പിക്കാന്‍ ഉപയോഗിക്കാം. തൊലിയുടെ ഉള്‍വശം ഉപയോഗിച്ച് നന്നായി പല്ലുകള്‍ മസാജ് ചെയ്താലും മതി. തൊലിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ആണ് പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്നത്.
ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി അത് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ സഹായിക്കും. ഇതിനുശേഷവും പല്ല് നന്നായി ബ്രഷ് ചെയ്യണം.
പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ ഏറ്റവും മികച്ചതാണ് മഞ്ഞള്‍പ്പൊടി. ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം. രാവിലെയും വൈകുന്നേരവും ഇങ്ങനെ പേസ്റ്റ് ഉണ്ടാക്കി പല്ല് തേയ്ക്കുമ്പോള്‍ പല്ലിന്റെ കറമാറും എന്ന് മാത്രമല്ല, പല്ലുകള്‍ക്ക് തിളക്കവും ലഭിക്കും.
പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ വളരെയധികം സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഉപ്പ്. പല്ല് തേയ്ക്കാന്‍ എടുക്കുന്ന ടൂത്ത്‌പേസ്റ്റിന്റെ ഒപ്പം അല്പം ഉപ്പ് കൂടി ചേര്‍ത്ത് തേച്ച് നോക്കൂ.. വ്യത്യാസം കാണാം.
പല്ലുകള്‍ക്ക് നിറം നല്‍കാനും ക്യാരറ്റിന് കഴിയും. ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ല് തേയ്ക്കാം. കുറച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി നിങ്ങള്‍ക്ക് കാണാം. പല്ലിന്റെ നിറം കൂട്ടാന്‍ മാത്രമല്ല, പല്ലിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ക്യാരറ്റ് അത്യുത്തമമാണ്.
പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കും. അത് പോലെ തന്നെയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് വായ കഴുകുന്നത് വായ്‌നാറ്റം അകറ്റാനും പല്ലിന് വെള്ള നിറം കിട്ടാനും നല്ലതാണ്.